അത്തോളി: ഗ്രാമപഞ്ചായത്തിലെ ചങ്ങരോത്ത് അംബേദ്കര്‍ ഗ്രാമം പട്ടികജാതി വനിതാ സാംസ്കാരിക കേന്ദ്രം പദ്ധതികളൊന്നുമില്ലാതെ നോക്കുകുത്തിയാവുന്നു. 14ാം വര്‍ഷത്തേക്ക് കടന്ന, വനിതകളുടെ ഉന്നമനം ലക്ഷ്യംവെച്ച് ആരംഭിച്ച സാംസ്കാരിക കേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. വൈദ്യുതി കിട്ടിയില്ലെങ്കിലും ഫാനുകളും ലൈറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, പത്തടി മാത്രം ദൂരമുള്ള വൈദ്യൂതി പോസ്റ്റില്‍നിന്ന് കറന്‍റ് എത്തിക്കാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. ഇരുട്ടില്‍ സാമൂഹികവിരുദ്ധര്‍ ജനല്‍പാളികള്‍, സ്വിച്ചുകള്‍ എല്ലാം അടിച്ചുതകര്‍ക്കുകയാണ്. അലമാര, 40 കസേര, വളരെയധികം പുസ്തകങ്ങള്‍, മേശ തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ എല്ലാം ഇവിടെയുണ്ട്. 2000 ആഗസ്റ്റ് 15നാണ് ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. ബന്ധപ്പെട്ടവര്‍ സാംസ്കാരിക കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് പരിഹാരം കാണാതെ നില്‍ക്കുമ്പോഴാണ് അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ വായനാ സമിതി അംബേദ്കര്‍ ഗ്രാമത്തെ വായനഗ്രാമമാക്കി ദത്തെടുത്ത് വിവിധ പരിപാടികളുമായി മുന്നോട്ടുപോകുന്നത്. വിദ്യാര്‍ഥികള്‍ സ്കൂള്‍ ലൈബ്രറിയില്‍നിന്നും പുസ്തകങ്ങളുമായി വായനഗ്രാമത്തിലെത്തി ഇവിടത്തെ വീട്ടുവരാന്തകളില്‍ അമ്മമാരുമൊത്ത് പുസ്തകവായനയിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നുപോലും അധികൃതര്‍ മാതൃക കണ്ടെത്താന്‍ ശ്രമിക്കാത്ത സാഹചര്യമാണുള്ളത്. രണ്ടു തവണ പട്ടികജാതി സംവരണ വിഭാഗത്തിലെ പ്രസിഡന്‍റുമാര്‍ ഭരിച്ച പഞ്ചായത്താണ് അത്തോളി. സ്ത്രീശാക്തീകരണത്തിന്‍െറ പുതിയ കാലത്തും പ്രാദേശിക തലങ്ങളില്‍ സാംസ്കാരിക കേന്ദ്രത്തിന്‍െറ നടത്തിപ്പിനായുള്ള ഒരു വനിതാ കൂട്ടായ്മ രൂപപ്പെടുത്താന്‍ പോലും അധികൃതര്‍ തയാറാവുന്നില്ല. പന്തലായി ബ്ളോക്കിലെ പട്ടികജാതി കുടുംബങ്ങളുടെ ഏറ്റവും വലിയ സങ്കേതവുമാണിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.