‘പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പണി ഉടന്‍ ആരംഭിക്കണം’

കോഴിക്കോട്: നിത്യേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളം ടെര്‍മിനല്‍ കെട്ടിടത്തിലെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചുണ്ടിക്കാട്ടി. എയര്‍പോര്‍ട്ട് അതോറിറ്റിക്കും വിമാന കമ്പനികള്‍ക്കും കോടിക്കണക്കിന് ലാഭം നേടിത്തരുന്ന ഈ വിമാനത്താവളം കസ്റ്റംസ് ഡ്യൂട്ടി ഇനത്തിലെ വരുമാനത്തിലും മുന്‍പന്തിയിലാണ്. വിമാനത്താവളത്തിലെ അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരും താല്‍പര്യം കാണിക്കാത്ത സ്ഥിതിയാണ്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഇന്നേ വരെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാത്ത അവസ്ഥയിലാണ്. അടിയന്തര നടപടിവേണമെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി വ്യോമയാന അധികൃതരോട് അഭ്യര്‍ഥിച്ചു. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍, ചേംബര്‍ പ്രസിഡന്‍റ് അലോക്കുമാര്‍ സാബു, അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ. തോമസ് മാത്യു, കെ.ടി. രഘുനാഥ്, കെ.എ. മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, ചേംബര്‍ സെക്രട്ടറി എ. ശ്യാംസുന്ദര്‍, വൈസ് പ്രസിന്‍റുമാര്‍ സി.എസി. മോഹന്‍, കെ.പി. അബൂബക്കര്‍, ട്രഷറര്‍ എ. ഖാലിദ്, പി.എം. മുഹമ്മദ് കോയ, സി.കെ. അബ്ദുല്‍ റഊഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.