കോഴിക്കോട്: സൗത് ബീച്ച് റോഡില്‍നിന്ന് കുറ്റിച്ചിറയിലേക്കുള്ള പാതയുടെ പുനുരുദ്ധാരണ പ്രവൃത്തി പാതിവഴിക്ക് നിലച്ചത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി. റോഡിനിരുവശവും മണ്‍കൂനകളും മെറ്റലും കിടക്കുന്നത് കാരണം കുറ്റിച്ചിറക്ക് ചുറ്റും ഇരിക്കാന്‍ എത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഏറെ പ്രയാസമാകുന്നു. മാസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ പണി മഴക്കുമുമ്പ് തീര്‍ന്നില്ലെങ്കില്‍ യാത്രാദുരിതം വര്‍ധിക്കും. സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് കീഴില്‍ അനുവദിച്ച 38 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍ കെ.പി. അബ്ദുല്ലക്കോയ മുന്‍കൈയെടുത്താണ് നന്നാക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡില്‍ പഴയ ടാര്‍ഭാഗം അടര്‍ത്തിയെടുത്ത് നവീകരിക്കുകയും റോഡ് സൈഡില്‍നിന്ന് മണ്ണ് കോരിയെടുത്ത് വീതി കൂട്ടുകയുമാണ് ചെയ്യുന്നത്. പ്രവൃത്തിക്കിടെ കേബ്ളുകള്‍ തകരാറിലായതും മറ്റുമാണ് പണി താല്‍ക്കാലികമായി നിര്‍ത്താന്‍ കാരണമായത്. ആറ് മീറ്റര്‍ വീതിയിലുള്ള റോഡ് എട്ട് മീറ്ററാക്കി നവീകരിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായാല്‍ കുറ്റിച്ചിറയുടെ മുഖച്ഛായ തന്നെ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.