ചെന്നൈ: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞക്ക് തമിഴ് സൂപ്പ൪ സ്റ്റാ൪ രജനീകാന്ത് എത്തില്ല. തൻെറ സത്യപ്രതിജ്ഞക്ക് മോദി പ്രത്യേകം ക്ഷണിച്ചയാളാണ് രജനികാന്ത്. ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ തമിഴ്നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് രജനി സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ നടൻ രജനികാന്തിൻെറ ചെന്നൈയിലെ പോസ് ഗാ൪ഡനിലെ വസതിക്കുമുന്നിൽ തമിഴ് അനുകൂല സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. തമിഴ് ഉന്മൂലനത്തിന് നേതൃത്വം നൽകിയ ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സ പങ്കടെുക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കടെുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഞായറാഴ്ച രാത്രി എട്ടുമണിയോടെ പ്രതിഷേധം.
തെരഞ്ഞെടുപ്പ് പ്രചരണത്തിൻെറ സമയത്ത് മോദി രജനിയെ ചെന്നൈയിലെ വീട്ടിൽ സന്ദ൪ശിച്ചിരുന്നു. രജനി ഇപ്പോൾ ഹൈദരാബാദിൽ ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ്.
മോദിയുമായി അടുത്ത സൗഹൃദമുള്ള തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. ജയലളിത തമിഴ് സ൪ക്കാറിൻെറ പ്രതിനിധിയെയും അയക്കില്ല എന്നാണ് റിപ്പോ൪ട്ട്. രാജപക്സയെ ക്ഷണിച്ചതിലൂടെ തമിഴൻമാരുടെ വികാരത്തിന് മുറിവേറ്റു എന്ന് ജയലളിത നേരത്തെ വ്യക്തമാക്കിയിരുന്നു. രാജപക്സ ഡൽഹിയിലത്തെുന്നതിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപകമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.