സംസ്ഥാന സീനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ് എതിരില്ലാതെ എറണാകുളം

കൊച്ചി: സംസ്ഥാന സീനിയ൪ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ എറണാകുളം കിരീടം നിലനി൪ത്തി. വെല്ലുവിളികളില്ലാതെ മുന്നേറിയ ആതിഥേയ൪ 165 പോയൻറുമായി കിരീടത്തിൽ മുത്തമിട്ടു. മുൻചാമ്പ്യന്മാരായ കോട്ടയം  (135) രണ്ടാം സ്ഥാനത്തത്തെി. പാലക്കാട് മൂന്നും (130), തിരുവനന്തപുരം (74) നാലും, കാസ൪കോട് (57) അഞ്ചും സ്ഥാനത്തത്തെി. പുരുഷ-വനിതാ വിഭാഗങ്ങളിലും എറണാകുളമാണ് ചാമ്പ്യന്മാ൪.
ട്രിപ്പ്ൾ ജംപിൽ ദേശീയ റെക്കോഡിനുടമയായ എം.എ. പ്രജുഷ രണ്ടാം സ്ഥാനത്തായി. അതേസമയം, കേരളത്തിൻെറ കരുത്തുറ്റ ഇനമായ റിലേയിൽ മത്സരിക്കാൻ ടീമുകളില്ലാതെ പോയി. 4x100, 4x400 റിലേകളിൽ പുരുഷ ടീമുകൾ മാത്രമാണ് മിനിമം എൻട്രിയുമായി മത്സരിച്ചത്.  പാലക്കാടിൻെറ പി.യു.ചിത്ര ഞായറാഴ്ച 5000 മീറ്ററിലും പുതിയ സമയം സ്ഥാപിച്ചു. പ്രീജാ ശ്രീധരൻ 2001ൽ സ്ഥാപിച്ച 17 മിനിറ്റ് 53.1 സെക്കൻഡെന്ന സമയത്തെ 17 മിനിറ്റ് 31.64 എന്ന സമയത്തിലേക്ക് മാറ്റിയാണ് ചിത്ര  റെക്കോഡ് കുറിച്ചത്.
സ്വ൪ണമെഡൽ നേട്ടക്കാ൪
പുരുഷ വിഭാഗം: 200 മീ: രാഹുൽ ജി. പിള്ള (കാസ൪കോട്), 800 മീ:  മുഹമ്മദ് അഫ്സൽ (പാലക്കാട്), 5000 മീ: ജെ. സതീഷ് (പാലക്കാട്), 110മീ. ഹ൪ഡ്ൽസ്: എം. നാസിമുദ്ദീൻ (എറണാകുളം), 400 മീ. ഹ൪ഡ്ൽസ്: ബിനു ജോസ് (എറണാകുളം), 3000 മീ. സ്റ്റീപ്ൾ ചേസ്: അനീഷ് കുമാ൪ (പാലക്കാട്), 20 കി.മീ. നടത്തം: ടി.കെ. അരുൺ ദേവ് (കോഴിക്കോട്), ട്രിപ്പ്ൾ ജംപ്: രാകേഷ് ബാബു (എറണാകുളം), ഹൈജംപ്: പി. ശങ്ക൪ (എറണാകുളം), ഹാമ൪ത്രോ: സന്തോഷ് (പാലക്കാട്), ഡെകാത്ലൺ: മുഹമ്മദ് ഹഫ്സീ൪ (തിരുവനന്തപുരം). വനിതകൾ: 800 മീ: ചിഞ്ചു ജോസ് (കണ്ണൂ൪), 5000 മീ: പി.യു. ചിത്ര (പാലക്കാട്), 400 മീ. ഹ൪ഡ്ൽസ്: ആ൪. അനു (തൃശൂ൪), 3000 മീ. സ്റ്റീപ്പ്ൾചേസ്: വി.വി. ശോഭ (പാലക്കാട്), 20 കി.മീ. നടത്തം: എ.എം. ബിൻസി (കോഴിക്കോട്), ട്രിപ്പ്ൾജംപ്: അമിതബേബി (എറണാകുളം), പോൾവാൾട്ട്: കൃഷ്ണ രചൻ (കോട്ടയം), ഹാമ൪ത്രോ: ആതിര മുരളീധരൻ (എറണാകുളം), ഹെപ്റ്റാത്ലൺ: കെ.ഡി. സിന്ധു (തൃശൂ൪).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.