ചൈന-വിയറ്റ്നാം വാക്പോര്

ബെയ്ജിങ്: ത൪ക്ക മേഖലയിലെ എണ്ണ ഖനന പ്രശ്നത്തിൽ ചൈനക്കെതിരെ വിയറ്റ്നാം ഫിലിപ്പീൻസിൻെറ സഹായം തേടിയതിന് പിന്നാലെ ചൈന-വിയറ്റ്നാം വാക്പോര്. വിയറ്റ്നാമിനെതിരെ രൂക്ഷപ്രതികരണവുമായി ചൈനീസ് വിദേശകാര മന്ത്രാലയം രംഗത്തുവന്നു.
തെക്കൻ ചൈനാകടലിൽ ആരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും സമാധാനത്തിനും സ്ഥിരതക്കും തുരങ്കം വെച്ചതാരാണെന്നുമുള്ള ചോദ്യങ്ങളുന്നയിച്ച വിദേശകാര്യ വക്താവ് ഹോങ് ലീ, ഇക്കാര്യത്തിൽ വാക്കുകളേക്കാൾ ഉച്ചത്തിൽ വസ്തുതകൾ സംസാരിക്കുമെന്നും അഭിപ്രായപ്പെട്ടു.
മേഖലയിൽ ചൈന അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന വിയറ്റ്നാം പ്രധാനമന്ത്രി ന്യുയെൻ ടാൻ ഡങിൻെറ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനിടെ വിഷയത്തിൽ സഹായമഭ്യ൪ഥിച്ച് വിയറ്റ്നാം പ്രധാനമന്ത്രി ഫിലിപ്പീൻസ് പ്രധാനമന്ത്രി ബെനിഗ്നോ അക്വിനോയുമായി സംസാരിച്ചു. യു.എൻ സമിതി മുമ്പാകെ ഫിലിപ്പീൻസ് ഇതിനകം തന്നെ ത൪ക്കപ്രശ്നം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഒത്തുതീ൪പ്പിൽ ഭാഗഭാക്കാകില്ളെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.
തെക്കൻ ചൈനാകടലിലെ ത൪ക്കമേഖലയിൽ ചൈന എണ്ണ ഖനനത്തിന് ശ്രമിച്ചതാണ് ചൈനക്കും വിയറ്റ്നാമിനുമിടയിൽ സംഘ൪ഷം സൃഷ്ടിച്ചത്. വിയറ്റ്നാമിൽ ഉടലെടുത്ത ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിൽ രണ്ട് ചൈനീസ് പൗരന്മാ൪ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക കണക്ക്.
സംഘ൪ഷം തുടങ്ങിയതിനെ തുട൪ന്ന് വിയറ്റ്നാമിലുള്ള 4000ത്തോളം പൗരന്മാരെ ചൈന നാട്ടിലത്തെിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.