തിരുവനന്തപുരം: കളമശേരി ഭൂമിത്തട്ടിപ്പ് കേസിലെ പ്രതിയായ സ്പെഷ്യൽ വില്ളേജ് ഓഫീസ൪ മുറാദിൻെറ വീട്ടിൽ നിന്ന് സി.ബി.ഐ വെടിയുണ്ടകൾ കണ്ടെടുത്തു. മുറാദിൻെറ ചേ൪ത്തലയിലെ വീട്ടിൽ സി.ബി.ഐ നടത്തിയ പരിശോധനയിലാണ് 10 വെടിയുണ്ടകൾ കണ്ടെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥ൪ക്ക് നൽകുന്ന 303 റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിതെന്ന് പൊലീസ് പറഞ്ഞു. വെടിയുണ്ടകൾ പൊലീസിന് കൈമാറി. വില്ളേജ് ഓഫീസ൪ക്കെതിരെ ആയുധനിയമപ്രകാരം കേസെടുത്തേക്കുമെന്ന് റിപ്പോ൪ട്ട്.
ഭൂമിത്തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജിൻെറ ക്വാ൪ട്ടേഴ്സിലും ബന്ധുവീടുകളിലും സി.ബി.ഐ ഇന്ന് റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.