സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കണം -കേരള സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏ൪പ്പെടുത്തണമെന്ന് കേരള സ൪ക്കാ൪. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിസ൪വ് ബാങ്ക് ഗവ൪ണ൪ രഘുറാം രാജന് കത്തയച്ചു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടിൽ സുതാര്യതയില്ല. സ്ഥാപനങ്ങൾ അമിത പലിശ ഈടാക്കുകയാണെന്നും പലിശ നിരക്ക് ആ൪.ബി.ഐ നിശ്ചയിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവ൪ത്തനരീതിയും ക്രൂരമായ നടപടികളും ഭയാനകമായ നിലയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തിൻെറ ധനകാര്യനിലയെ അപകടപ്പെടുത്തുന്ന സമാന്തര വ്യവസ്ഥയായി ഇവ൪ വള൪ന്നിട്ടുണ്ട്. ധനയിടപാട് സംബന്ധിച്ച ആ൪.ബി.ഐ നി൪ദേശങ്ങൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നില്ളെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.