ന്യൂയോ൪ക്: എക്സിക്യൂട്ടിവ് എഡിറ്റ൪ ജിൽ എബ്രാംസണിനെ ശമ്പള പ്രശ്നത്തിൻെറ പേരിൽ പുറത്താക്കിയെന്ന ആരോപണം ‘ന്യൂയോ൪ക് ടൈംസ്’ നിഷേധിച്ചു. 2011ലാണ് എബ്രാംസൺ ന്യൂയോ൪ക് ടൈംസിൻെറ ആദ്യ വനിതാ എക്സിക്യൂട്ടിവ് എഡിറ്ററാകുന്നത്. കഴമ്പില്ലാത്ത ആരോപണമാണ് തങ്ങളുടെമേൽ ചാ൪ത്തപ്പെടുന്നതെന്ന് വാനിറ്റി ഫെയ൪ മാസികക്ക് നൽകിയ അഭിമുഖത്തിൽ ന്യൂയോ൪ക് ടൈംസിൻെറ പ്രസാധകൻ ആ൪ത൪ ഷൂൾസ്ബെ൪ഗ൪ അഭിപ്രായപ്പെട്ടു. എബ്രാംസണിനുമുമ്പ് ആ പദവിയിലുണ്ടായിരുന്ന ബിൽ കെല്ലറിനെക്കാളും കൂടിയ വേതനം അവ൪ക്ക് ലഭിക്കുന്നുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തനിക്ക് ലഭിക്കുന്ന ശമ്പളത്തുകയിലെ വ്യത്യാസത്തിൻെറ പേരിൽ എബ്രാംസൺ എതി൪പ്പ് പ്രകടിപ്പിച്ചതായി ന്യൂയോ൪ക് ടൈംസിൻെറ ഒരു മുൻ ഭരണസമിതിയംഗം ചൂണ്ടിക്കാട്ടി. എബ്രാംസണിൻെറ ഡെപ്യൂട്ടിയായിരുന്ന ഡീൻ ബാഖ്വറ്റിനെയാണ് ഷൂൾസ്ബെ൪ഗ൪ ഇപ്പോഴത്തെ എക്സിക്യൂട്ടിവ് എഡിറ്ററായി നിയമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.