കൈറോ: ഈജിപ്തിലെ മുഖ്യ പ്രസിഡൻറ് സ്ഥാനാ൪ഥി അബ്ദുൽ ഫത്താഹ് അൽസീസിയെ അനുകൂലിച്ച് കൈറോയിൽ നടന്ന റാലിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പൊലീസുകാ൪ ഉൾപ്പെടെ നാലുപേ൪ക്ക് പരിക്കേറ്റു.
മേയ് 26, 27 തീയതികളിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ പ്രചാരണങ്ങൾ കഴിഞ്ഞയാഴ്ച ഈജിപ്തിൽ ആരംഭിച്ചിരുന്നു. ഏക എതി൪ സ്ഥാനാ൪ഥിയും ഇടതുകക്ഷി നേതാവുമായ ഹംദീൻ സബാനിക്കെതിരെ സീസി അനായാസ വിജയം കൈവരിക്കുമെന്നാണ് റിപ്പോ൪ട്ടുകൾ നൽകുന്ന സൂചന.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ മുസ്ലിം ബ്രദ൪ഹുഡിൻെറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.