ബൈറൂത്: സിറിയയിൽ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെ സഹായിച്ചുവരുന്ന ‘ഹിസ്ബുല്ല’ വിഭാഗം ദൗത്യത്തിൽനിന്ന് പിന്മാറണമെന്ന് ലബനീസ് പ്രസിഡൻറ് മൈക്കൽ സുലൈമാൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കാൻ ലബനാൻ നി൪ബന്ധിതമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സിറിയൻ തലസ്ഥാനമായ ഡമസ്കസിലും ലബനാൻ അതി൪ത്തി മേഖലയിലും ഹിസ്ബുല്ല പോരാളികൾ ബശ്ശാ൪ അൽഅസദിന് നൽകിവരുന്ന സഹായം വിമതരെ അമ൪ച്ച ചെയ്യുന്നതിൽ നി൪ണായക പങ്കുവഹിക്കുന്നതായി റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.