ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ദലിതര്‍ക്ക് സംവരണം നല്‍കണം –വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ദലിത൪ക്ക് സംവരണം നൽകണമെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സാമൂഹികമായി പിന്നാക്കംനിൽക്കുന്ന എസ്.സി/എസ്.ടി/ദലിത് ക്രൈസ്തവ൪ എന്നീ വിഭാഗങ്ങൾ വിദ്യാഭ്യാസരംഗത്ത് ഇന്നും പിന്നാക്കമാണ്. അവരുടെ വിദ്യാഭ്യാസ-സാമൂഹിക വള൪ച്ചക്ക് പിന്തുണനൽകേണ്ടത് സഹോദര സമുദായങ്ങളായ ന്യൂനപക്ഷ വിഭാഗങ്ങളുടെകൂടി കടമയാണ്. ന്യൂനപക്ഷ അവകാശം സംരക്ഷിക്കുന്ന സുപ്രീംകോടതി വിധിയുടെ മറവിൽ ദലിത് വിഭാഗങ്ങൾക്ക് പ്രവേശം  നിഷേധിക്കുന്നത് സാമൂഹിക പ്രതിബദ്ധതയില്ലായ്മയാണ്. സുപ്രീംകോടതി വിധി വിദ്യാഭ്യാസ കച്ചവടക്കാ൪ ദുരുപയോഗം ചെയ്യുന്നതിനാണ് സാധ്യത. സ൪ക്കാ൪ മുൻകൈയെടുത്ത് ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളെയും ഏജൻസികളെയും വിളിച്ച് ദലിത് വിദ്യാ൪ഥികൾക്ക് പ്രവേശംനൽകുന്ന രീതിയിൽ സമവായം ഉണ്ടാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.