ടൊറൻേറാ: പ്രായഭേദമന്യേ ജീവിതത്തിൽ ഒരു ലക്ഷ്യം ഉറപ്പാക്കിയ ഏതൊരു വ്യക്തിയുടെയും ആയു൪ദൈ൪ഘ്യം കൂടുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികളുടെ വള൪ച്ചയെയും മനുഷ്യരിൽ പ്രായമേറുന്നതിനെക്കുറിച്ചും പഠനത്തിൽ പരാമ൪ശിക്കുന്നു. ഗവേഷണത്തിന് നേതൃത്വം നൽകിയത് കാനഡയിലെ കാൾട്ടൺ സ൪വകലാശാലയിലെ പാട്രിക് ഹിൽ എന്ന ഗവേഷകനാണ്. ജീവിതലക്ഷ്യം മനസ്സിൽ ഉറപ്പിച്ച്, അതിൻെറ വിജയത്തിനായി പ്രവ൪ത്തിക്കുന്ന വ്യക്തികളുടെ ആയു൪ദൈ൪ഘ്യം പ്രതീക്ഷിത ജീവിതദൈ൪ഘ്യത്തെക്കാൾ കൂടുതലാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞതായി ഹിൽ പറഞ്ഞു. എത്രാമത്തെ വയസ്സിലാണ് ലക്ഷ്യം ഉറപ്പാക്കുക എന്നത് വിഷയമല്ല. എത്രയും നേരത്തേ ജീവിതോദ്ദേശ്യം തിരിച്ചറിയാൻ സാധിച്ചാൽ കൂടുതൽ വ൪ഷങ്ങൾ ജീവിതത്തോട് കൂട്ടിച്ചേ൪ത്ത് സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും. ആറായിരം വ്യക്തികളെ നിരീക്ഷിച്ചാണ് ഹില്ലും കൂട്ടാളി നികോളാസ് ടുറിനോയും ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേ൪ന്നത്. പഠനത്തിനായി തെരഞ്ഞെടുത്തവരിൽനിന്ന് അവ൪ സ്വയം രേഖപ്പെടുത്തിയ റിപ്പോ൪ട്ടുകൾ ശേഖരിച്ചിരുന്നു. 14 വ൪ഷം നീണ്ട പഠനത്തിനിടയിൽ, തെരഞ്ഞെടുത്ത ആറായിരം പേരിൽ 569 പേ൪ മരിച്ചുപോയിരുന്നു. ആയു൪ദൈ൪ഘ്യം ഉറപ്പായവരെക്കാൾ അവ൪ക്ക് ജീവിതലക്ഷ്യം പിന്തുടരാനുള്ള ദൃഢനിശ്ചയം കുറവായിരുന്നെന്ന് പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.