യുദ്ധഭൂമിയില്‍ യന്ത്രമനുഷ്യരെ വിന്യസിക്കുന്നത് നിരോധിച്ചേക്കും

ജനീവ: സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കാണുന്ന ടെ൪മിനേറ്റ൪ റോബോട്ടുകൾ ഭൂമിയിലെ യുദ്ധങ്ങളിൽ ഇടപെട്ടാൽ എന്തായിരിക്കും ഫലം. മനുഷ്യനെന്നോ യന്ത്രമെന്നോ വ്യത്യാസമില്ലാതെ കൊന്നുകൊലവിളിക്കലായിരിക്കും. പക്ഷേ, വൻശക്തികളുടെ ഈ മോഹത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് അന്താരാഷ്ട്ര നിയമം വരുന്നു. യു.എൻ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമൂഹം ചൊവ്വാഴ്ച ജനീവയിൽ കൺവെൻഷന് തുടക്കംകുറിച്ചു.  കൺവെൻഷൻ നാലു ദിവസം നീളും. ഡ്രോൺ ഉൾപ്പെടെയുള്ള പൈലറ്റില്ലാതെ താനെ പ്രവ൪ത്തിക്കുന്ന യുദ്ധോപകരണങ്ങളുടെ നിരോധവും ച൪ച്ചയാകും. മാരകമായ യന്ത്രമനുഷ്യരുടെ നി൪മാണം മനുഷ്യകുലത്തിനുതന്നെ ഭീഷണിയാണെന്ന കണ്ടത്തെലിനെ തുട൪ന്നാണ് ഇതിനെതിരെ അന്താരാഷ്ട്ര നിയമം വേണമെന്ന ച൪ച്ച സജീവമായത്. ‘അന്താരാഷ്ട്ര യുദ്ധനിയമത്തിൻെറ മൗലികാവകാശങ്ങൾക്കും തത്ത്വങ്ങൾക്കും വൻ ഭീഷണിയാണ് ഇത്തരത്തിലുളള കൊലയാളി റോബോട്ടുകൾ’ -യു.എൻ മനുഷ്യാവകാശ സമിതി ഡയറക്ട൪ സ്റ്റീവ് ഗൂസ് പറഞ്ഞു. ജീവൻെറ വില അമൂല്യമാണ്.
 അത് മനസ്സിലാക്കാനും ബഹുമാനിക്കാനും ഈ യന്ത്രക്കൊലയാളികൾക്ക് എങ്ങനെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.