ചാനല്‍ സംവാദത്തിനിടെസംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്

കഴക്കൂട്ടം: ആറ്റിപ്ര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറ്റിപ്രയില്‍ നടന്ന സ്വകാര്യചാനല്‍ സംവാദ ചര്‍ച്ചക്കിടെ സംഘര്‍ഷം. നിരവധിപേര്‍ക്ക് പരിക്കേറ്റു. സി.പി.എം, കോണ്‍ഗ്രസ്, ആം ആദ്മി, ബി.ജെ.പി പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ചര്‍ച്ചക്കത്തെിയിരുന്നു. വൈകുന്നേരം ആറിനാണ് ആറ്റിപ്ര എന്‍.എസ്.എസ് കരയോഗം ഹാളില്‍ സംവാദം നടന്നത്. ചര്‍ച്ചക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രവര്‍ത്തകരില്‍ ചിലര്‍ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. നിരവധി തവണ പ്രകോപനങ്ങള്‍ ഉണ്ടായിയെങ്കിലും ചര്‍ച്ചയുടെ മധ്യഘട്ടത്തിലാണ് സംഘര്‍ഷമുണ്ടായത്. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. കസേരകള്‍ എടുത്ത് പരസ്പരം മര്‍ദിച്ചു. കോണ്‍ഗ്രസുകാര്‍ക്കും ആം ആദ്മി പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും മര്‍ദനമേറ്റു. സ്ഥാനാര്‍ഥികളടക്കം ഓടി രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് സ്ഥലത്തത്തെി. സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. സി.പി.എം -ബി.ജെ.പി നേതാക്കള്‍ സ്ഥലത്തത്തെി ചര്‍ച്ച നടത്തി പ്രശ്നത്തിന് താല്‍ക്കാലികമായി പരിഹാരമുണ്ടാക്കി. ആരും പരാതി നല്‍കിയിട്ടില്ലന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.