പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിനായി പോരാടാന്‍ മിഷേല്‍ ഒബാമയുടെ ആഹ്വാനം

വാഷിങ്ടൺ: എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പോരാടാൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
 നൈജീരിയയിൽ 200 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൻെറ പശ്ചാത്തലത്തിലാണ് മിഷേലിൻെറ പ്രസ്താവന. നൈജീരിയയിലേത് ഒറ്റപ്പെട്ട സംഭവമല്ളെന്നും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾ ഇത്തരത്തിൽ ദ്രോഹിക്കപ്പെടുന്നുണ്ടെന്നും അവ൪ വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശങ്ങൾക്കായി പോരാടിയ പാകിസ്താനി പെൺകുട്ടി മലാല യൂസുഫ്സായിയെക്കുറിച്ച് മിഷേൽ വാചാലയായി.
കഴിഞ്ഞ വ൪ഷം മലാലയെ താൻ അവസാനമായി കണ്ടിരുന്നെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശമാണ് അവരുടെ ജീവിത ദൗത്യമെന്നും മിഷേൽ പറഞു.
മലാല യു.എന്നിൽ നടത്തിയ പ്രഭാഷണത്തെ ഉദ്ധരിച്ച് പ്രസംഗിച്ച മിഷേൽ, ലോകത്ത് 6.5 കോടി പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ലോകരാജ്യങ്ങൾ ഉണ൪ന്നുപ്രവ൪ത്തിക്കണമെന്നും അവ൪ പറഞ്ഞു. മാതൃദിനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.