യു.എസ് പ്രതിരോധ സെക്രട്ടറി പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്

വാഷിങ്ടൺ: ഉഭയകക്ഷി ബന്ധവും പ്രാദേശിക പ്രശ്നങ്ങളും ച൪ച്ച ചെയ്യാൻ യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ അടുത്തയാഴ്ച പശ്ചിമേഷ്യ സന്ദ൪ശിക്കുന്നു. ഒരു വ൪ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഹെഗലിൻെറ പശ്ചിമേഷ്യൻ സന്ദ൪ശനം. സൗദി അറേബ്യയിൽ നടക്കുന്ന അമേരിക്കയുടെയും ജി.സി.സി രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്താണ് ഹെഗൽ സന്ദ൪ശനം ആരംഭിക്കുക. കഴിഞ്ഞ ഡിസംബറിൽ ഹെഗൽ തന്നെ മുന്നോട്ടുവെച്ച നി൪ദേശപ്രകാരമാണ് ഈ യോഗം നടക്കുന്നത്. വ്യോമയാന-സൈബ൪ രംഗങ്ങളിലെ പ്രതിരോധം, സമുദ്ര സുരക്ഷ തുടങ്ങിയ ബഹുകക്ഷി സഹകരണം മുന്നിൽകണ്ടാണ് ഇത്തരമൊരു വേദി അമേരിക്ക മുന്നോട്ടുവെച്ചത്.
എന്നാൽ, പശ്ചിമേഷ്യയിൽ തങ്ങൾക്ക് താൽപര്യമുണ്ടെന്ന് കാണിക്കാനും ഇറാനെതിരെയുള്ള തങ്ങളുടെ ശക്തമായ എതി൪പ്പിന് പിന്തുണ നേടുന്നതും അമേരിക്കയുടെ ലക്ഷ്യമാണ്.  
സൗദിക്കുശേഷം ജോ൪ഡനും ഇസ്രായേലും സന്ദ൪ശിക്കുന്ന ഹെഗലിനെ ദേശീയ സുരക്ഷാ ഏജൻസി, പ്രതിരോധ മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥ൪ അനുഗമിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.