ഇസ്ലാമാബാദ്: ഉസാമാ ബിൻലാദിൻെറ ആബട്ടാബാദിലെ ഒളിത്താവളം കണ്ടുപിടിക്കുന്നതിന് അമേരിക്കൻ നേവി സീലിനെ സഹായിച്ച പറയപ്പെടുന്ന ഡോക്ടറുടെ അഭിഭാഷകൻ പിന്മാറി. വധശിക്ഷാ ഭീഷണിയത്തെുട൪ന്നും അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സമ്മ൪ദവുമാണ് പിന്മാറ്റത്തിനുള്ള കാരണമെന്ന് ഡോ. ഷക്കീൽ അഫ്രീദിയുടെ അഭിഭാഷകനായ സിയാഉല്ലാ അഫ്രീദി ബി.ബി.സിയോട് പറഞ്ഞു.
തീവ്രവാദി ബന്ധം ആരോപിച്ച് 2012ൽ ഡോ. ഷക്കീലിന് പാകിസ്താനിലെ പ്രാദേശിക കോടതി 33 വ൪ഷത്തെ തടവ് വിധിച്ചിരുന്നു. ആബട്ടാബാദിലെ ഓരോ വീട്ടിലും പ്രതിരോധ കുത്തിവെപ്പ് പരിപാടി സംഘടിപ്പിച്ച് ബിൻലാദിൻെറ ഒളിസങ്കേതം ഡോ. ഷക്കീൽ കണ്ടുപിടിക്കുകയും തുട൪ന്ന് യു.എസ് സൈന്യത്തെ അറിയിക്കുകയുമായിരുന്നത്രെ. ഇതിനോടുള്ള പ്രതികാര നടപടിയെന്നോണമാണ് അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചതെന്നാണ് യു.എസിൻെറ പക്ഷം. സി.ഐ.എ ബന്ധം ആരോപിച്ച് അദ്ദേഹത്തിൻെറ പേരിൽ മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്. ഈ കേസുകളിലൊക്കെയാണ് സിയാഉല്ല ഡോക്ട൪ക്ക് വേണ്ടി ഹാജരായിരുന്നത്. വധഭീഷണിയെതുട൪ന്ന്, കഴിഞ്ഞ ഡിസംബറിൽ പാകിസ്താൻ വിട്ട സിയാഉല്ല, ഇപ്പോൾ യു.എസ് സമ്മ൪ദം കൂടിയായപ്പോൾ പിൻവാങ്ങുകയല്ലാതെ മറ്റു മാ൪ഗമില്ളെന്ന് ബി.ബി.സിയോട് വ്യക്തമാക്കി. മാനുഷിക പരിഗണനയുടെ പുറത്താണ് കേസ് ഏറ്റെടുത്തത്. എന്നാൽ, സ്വന്തം ജീവൻതന്നെ നോക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.