പാകിസ്താനില്‍ സ്ഫോടനം: എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

പെഷവാ൪: അഫ്ഗാനിസ്താനോട് ചേ൪ന്ന ഉത്തര വസീറിസ്താനിൽ പാതയോരത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ട് സുരക്ഷാ സൈനിക൪ കൊല്ലപ്പെട്ടു. നിരവധി പേ൪ക്ക് പരിക്കേറ്റു. പാക് താലിബാൻെറയും അൽഖാഇദയുടെയും കേന്ദ്രമാണ് ഉത്തര വസീറിസ്താൻ. താലിബാനുമായി സംഭാഷണങ്ങളിലൂടെ അക്രമങ്ങൾക്കറുതി വരുത്താൻ സ൪ക്കാ൪ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.