കോട്ടയം: മുല്ലപ്പെരിയാ൪ വിഷയത്തിൽ തമിഴ്നാടിന് ജലലഭ്യതയും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും പരാമ൪ശിക്കാത്ത സുപ്രീംകോടതി വിധിയിൽ ദു$ഖമുണ്ടെന്ന് സ൪ക്കാ൪ ചീഫ് വിപ്പ് പി.സി. ജോ൪ജ്. കാലാകാലങ്ങളായി കേന്ദ്രം ഭരിക്കുന്ന സ൪ക്കാ൪ കേരളത്തെ അവഗണിക്കുകയാണ്. വിധിയിലൂടെ ജുഡീഷ്യറിയും അവഗണിക്കുകയാണോ എന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. ശക്തമായ പ്രാദേശിക രാഷ്ട്രീയപാ൪ട്ടികളുടെ അഭാവമാണ് ഇത്തരമൊരു സ്ഥിതിയുണ്ടാക്കിയത്. കേരളത്തിലെ മനുഷ്യജീവൻ രക്ഷിക്കാൻ 141 എം.എൽ.എമാ൪ ചേ൪ന്ന് പാസാക്കിയ നിയമത്തെ അഞ്ച് ജഡ്ജിമാ൪ക്ക് ചോദ്യംചെയ്യാൻ കഴിയുമോയെന്നും പി.സി. ജോ൪ജ് ചോദിച്ചു. ഹ൪ത്താൽകൊണ്ട് പ്രയോജനമില്ളെന്നും എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും ജോ൪ജ് വാ൪ത്താലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.