ദേവന്‍െറ സ്മരണയില്‍ ബഷീറിന്‍െറ കുടുംബം

വൈക്കം: എം.വി. ദേവൻെറ സ്മരണകളുമായി സുൽത്താൻവീട്ടിൽ ബഷീ൪ കഥാപാത്രങ്ങളായ അബുവും പാത്തുമ്മയുടെ മകൾ ഖദീജയും.  ദേവനുമൊത്തുള്ള ഇക്കാക്കയുടെ പെണ്ണുകാഴ്ചയാണ് മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുതെന്ന്വൈക്കം മുഹമ്മദ്ബഷീറിൻെറ സഹോദരൻ അബു പറയുന്നു. ഫാബിയെ പെണ്ണുകാണാൻപോയ സമയത്ത് എടാ, ദേവാ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചുനിൽക്കുന്ന പടം ഇപ്പോൾ തന്നെ വരക്കണമെന്ന് ഇക്കാക്ക ആവശ്യപ്പെട്ടു. കല്യാണപ്പെണ്ണിനെ ദേവൻെറ മുന്നിൽ നി൪ത്തിയായിരുന്നു ചിത്രംവരച്ചത്. എം.വി. ദേവൻ, എം. അച്യുതൻ, പി. അബ്ദുല്ല എന്നിവരടങ്ങുന്ന സംഘമായിരുന്നു പെണ്ണുകാണാൻ ഇക്കാക്ക് ഒപ്പംപോയത്. പെണ്ണിൻെറ കാലിലെ ചെരിപ്പ് വരെയുണ്ടായിരുന്ന ആ ചിത്രം ഏറെമനോഹരമായിരുന്നുവെന്ന്  അബു ഓ൪ത്തെടുക്കുന്നു.  എറണാകുളത്തെ ബുക്സ്റ്റാളിൽ സ്ഥിരം സന്ദ൪ശകനായിരുന്നു ദേവൻ ഇക്കാക്കയുടെ സ്ഥലത്തെ പ്രധാനദിവ്യൻ കണ്ടൻപറയൻ, ആനവാരിയും പൊൻകുരിശും എന്നീ കഥാചിത്രങ്ങൾ പുസ്തകത്തിനായി വരച്ചിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞിൻെറ ചിത്രം പൂ൪ത്തിയായപ്പോൾ മീശ എവിടെയെന്ന് ചോദിച്ച് ഇക്കാക്ക  പരിഹാസിച്ചതായും അബു പറയുന്നു.
ബാല്യകാലസഖി 50ാം വാ൪ഷികത്തോട് അനുബന്ധിച്ച് കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയിൽ കഥാപാത്രമായ പാത്തുമ്മയുടെ  പടം നിമിഷനേരംകൊണ്ട് ദേവൻ വരച്ചിരുന്നുവെന്ന്  ഖദീജ ഓ൪ത്തെടുത്തു. പാത്തുമ്മ വേദിയിലേക്ക്  കടന്നുവരുമ്പോൾ തന്നെ ദേവൻ മനസ്സിൽ കുറിച്ചിട്ട ചിത്രം പൂ൪ത്തിയാക്കിയിരുന്നു. പാത്തുമ്മ വേദിയിൽ ഇരുന്നപ്പോൾ ബഷീറും പാത്തുമ്മയും കൂടെനിൽക്കുന്ന പടം ഉമ്മയുടെ കൈയിൽകൊടുത്തത് അദ്ഭുതമായിരുന്നു.
2009 ജൂലൈ ഒമ്പതിന്  വൈക്കം മുഹമ്മദ് ബഷീ൪ സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ദേവൻ അവസാനമായി തലയോലപ്പറമ്പിലത്തെിയത്. അന്ന് തൻെറ പടം വരക്കാനും സമയം കണ്ടത്തെി. അബുവിൻെറ ചിത്രം വരക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ , നിൻെറ പടം  എൻെറ മനസ്സിലുണ്ട്. അത് വരക്കേണ്ടതില്ളെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. അന്ന് സുൽത്താൻവീട്ടിൽനിന്ന് ഉച്ചയൂണൂം കഴിഞ്ഞാണ് ദേവൻ മടങ്ങിയതെന്നും ഖദീജ ഓ൪ക്കുന്നു.  പീന്നീട് വൈക്കം സത്യഗ്രഹ സ്മാരകമന്ദിരം കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് അവിടെയത്തെിയെങ്കിലും അടഞ്ഞുകിടന്നതിനാൽ പുറത്തുനിന്ന് വീക്ഷിച്ച് മടങ്ങുകയായിരുന്നു. ഇക്കാക്ക് മാതൃഭൂമിയുമുണ്ടായിരുന്ന ആത്മബന്ധവും സ്നേഹവുമാണ് ദേവനെ ഇവിടെ ജോലി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.
മാതൃഭൂമിയിൽ ജോലിക്കായി പോകുമ്പോൾ കൈയിൽ ബഷീ൪  കഥാപാത്രങ്ങളായ ആനവാരി രാമൻനായരുടെയും പൊൻകുരിശ് തോമയുടെയും ചിത്രങ്ങളും ഒപ്പം കൂട്ടിയിരുന്നു. ബഷീറും ദേവനും തമ്മിലുള്ള സ്നേഹബന്ധത്തെപ്പറ്റി  കഥാപാത്രത്തിന് ഒട്ടേറെ പറയാനുണ്ട്. എന്നാൽ, കടുത്തശ്വാസതടസ്സംമൂലം വാക്കുകൾ സംസാരത്തിനിടെ പലപ്പോഴും മുറിഞ്ഞു. ദേവൻെറ സംസ്കാരചടങ്ങിന് സംബന്ധിക്കണമെന്ന്  അതിയായ ആഗ്രഹമുണ്ട്.  എന്നാൽ, യാത്രക്ക് അനാരോഗ്യം  തടസ്സമായതിനാൽ പ്രാ൪ഥനയുണ്ടാകുമെന്ന് അബു പറയുന്നു. ഇക്കാക്കയോട് ഹൃദയം കൊണ്ട് ഏറ്റവും അടുത്ത വ്യക്തിയായിരുന്നു ദേവനെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.