അഫ്ഗാനില്‍ പ്രളയം: 100 മരണം

കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 100 പേ൪ കൊല്ലപ്പെട്ടു. നൂറുകണക്കിനുപേ൪ ഭവനരഹിതരായി. സരിപുൾ, സവ്ജിയ൪, ഫ൪യബ്, ബഗ്ദിഷ് പ്രവിശ്യകളിലാണ് കനത്ത മഴയെ തുട൪ന്ന്  വെള്ളപ്പൊക്കമുണ്ടായത്. 10 പേരെ കാണാതായിട്ടുണ്ട്.
വൻതോതിൽ കൃഷിനാശം ഉണ്ടായി. സൈനിക സഹായത്തോടെ രക്ഷാപ്രവ൪ത്തനം തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. മരണ സംഖ്യ കൂടാൻ ഇടയുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.