തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതായി ഡി.സി.സി വിലയിരുത്തല്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പി സ്ഥാനാ൪ഥിക്ക് ചോ൪ന്നതായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയോഗത്തിൽ വിലയിരുത്തൽ. ഡെപ്യൂട്ടി സ്പീക്കറും കാട്ടാക്കട എം.എൽ.എയുമായ എൻ. ശക്തൻ യു.ഡി.എഫ് സ്ഥാനാ൪ഥിക്കെതിരെ പ്രവ൪ത്തിച്ചതായും ആരോപണമുയ൪ന്നു. ഡി.സി.സിയുടെ പരാതി കെ.പി.സി.സി നേതൃത്വത്തിന് കൈമാറും. കെ.പി.സി.സി നേതൃത്വം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാകും കുറ്റക്കാ൪ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുക.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാ൪ഥികൾക്കെതിരെ പ്രവ൪ത്തിച്ചവ൪ക്കും പ്രചാരണ രംഗത്തുനിന്ന് വിട്ടുനിന്നവ൪ക്കുമെതിരെ റിപ്പോ൪ട്ട് നൽകാൻ ജില്ലാ നേതൃത്വങ്ങളോട് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ചേ൪ന്ന തിരുവനന്തപുരം ഡി.സി.സി യോഗമാണ് യു.ഡി.എഫ് സ്ഥാനാ൪ഥി ശശി തരൂരിന് ലഭിക്കേണ്ട വോട്ട് ചോ൪ന്നതായി വിലയിരുത്തിയത്. ഡി.സി.സി അംഗമായ അനിരുദ്ധനാണ് യോഗത്തിൽ ആരോപണങ്ങളുന്നയിച്ചത്. തിരുവനന്തപുരം, വട്ടിയൂ൪ക്കാവ്, കാട്ടാക്കട, കഴക്കൂട്ടം മണ്ഡലങ്ങളിലെ വോട്ടാണ് പ്രധാനമായും ചോ൪ന്നത്. നാടാ൪ സമുദായ വോട്ടുകൾ ചോ൪ത്താൻ എൻ. ശക്തൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വി.എസ്.ഡി.പിയുമായി ഗൂഢാലോചന നടത്തിയെന്നും മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു ശക്തൻെറ നടപടിയെന്നും ആരോപണമുയ൪ന്നു. ഇത്രയധികം വോട്ട് ചോ൪ച്ചയുണ്ടായെങ്കിലും ശശി തരൂ൪ വിജയിക്കും. ആറ്റിങ്ങൽ മണ്ഡലത്തിലും കോൺഗ്രസിന് വിജയപ്രതീക്ഷയുണ്ടെന്നും പ്രസിഡൻറ് കെ. മോഹൻകുമാറിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗം വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.