കൊച്ചിയില്‍ ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു തൊഴിലാളികള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് ഓട വൃത്തിയാക്കാൻ ഇറങ്ങിയ  രണ്ടു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. തമിഴ്നാട് സ്വദേശികളായ രാജു, മാധവൻ എന്നവരാണ് മരിച്ചത്.
എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം കൊളംബോ ജംഗ്ഷനിലായിരുന്നു സംഭവം. ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ഇരുവരെയും പുറത്തെടുക്കാൻ ഫയ൪ഫോഴ്സും പൊലീസും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരാൾ ഓടയ്ക്കുള്ളിൽ വെച്ചു തന്നെ മരിച്ചു.  ഒരാൾ ആശുപത്രിയിലാണ്  മരിച്ചത്. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.