മലേഷ്യന്‍ വിമാനം: ഒരു സിഗ്നല്‍ കൂടി ലഭിച്ചെന്ന്

ക്വാലാലംപൂ൪: മലേഷ്യൻ യാത്രാവിമാനം കാണാതായ സംഭവത്തിൽ ബ്ളാക് ബോക്സിൽ നിന്നെന്ന് കരുതാവുന്ന സിഗ്നൽ രണ്ടാംതവണയും ലഭിച്ചെന്ന് ആസ്ട്രേലിയ. തിരച്ചിലിനു നേതൃത്വം നൽകുന്ന ആസ്ട്രേലിയൻ കോഓഡിനേറ്റ൪ ചീഫ് മാ൪ഷൽ ആൻഗസ് ഹൂസ്ട്ടനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
300 കിലോമീറ്റ൪ മാറിയാണ് രണ്ടാമത്തെ സിഗ്നൽ ലഭിച്ചത്. ആദ്യ സിഗ്നൽ ലഭിച്ച് മണിക്കൂറുകൾക്കകമാണ് രണ്ടാമത്തെ സിഗ്നലും ലഭിച്ചത്. പുതിയ പുരോഗതി  പ്രധാനവും തിരച്ചിൽ ഊ൪ജിതപ്പെടുത്താൻ സഹായിക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 എന്നാൽ ലഭിച്ച സന്ദേശങ്ങൾ കാണാതായ വിമാനത്തിൻെറ ബ്ളാക്ബോക്സിൽ നിന്ന് തന്നെയാണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബ്ളാക്ബോക്സിൽ നിന്ന് ലഭിച്ച ഡാറ്റ മനസ്സിലാക്കാൻ സാധിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് കൂടുതൽ തിരച്ചിലിനായി ബ്രിട്ടീഷ് കപ്പലായ എച്ച്.എം.എസ് എക്കോയും തിങ്കളാഴ്ച രംഗത്തത്തെും. സമുദ്രാന്ത൪ ഭാഗത്ത് നിന്നുള്ള സിഗ്നൽ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും തിരച്ചിൽ സംഘം പ്രതീക്ഷിക്കുന്നുണ്ട്. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 25 ഡിഗ്രി അക്ഷാംശ രേഖയിലും 101 ഡിഗ്രി രേഖാംശ രേഖ പ്രദേശത്തുനിന്നും സിഗ്നൽ ചൈനീസ് കപ്പൽ ഹയക്സൺ-01ന് ലഭിച്ചതായി ചൈനീസ് ന്യൂസ് ഏജൻസി റിപ്പോ൪ട്ട് ചെയ്തിരുന്നു. ഒരു ഡസൻ വിമാനങ്ങളും 13 കപ്പലുകളും പെ൪ത്തിൽ നിന്ന് വടക്കു പടിഞ്ഞാറ് 2000 കിലോമീറ്റ൪ സമുദ്ര പരിധിയിൽ  തിരച്ചിൽ നടത്തുന്നുണ്ട്.
 വിമാനത്തെ സംബന്ധിച്ച് നി൪ണായക വിവരങ്ങൾ കണ്ടത്തൊൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.കാണാതായ വിമാനം റാഞ്ചിയതാകാമെന്ന അഭ്യൂഹം ശക്തിപ്പെടുത്തി പുതിയ റിപ്പോ൪ട്ടുകൾ. മാ൪ച്ച് എട്ടിന് വിമാനം കാണാതായതിനു ശേഷം  റഡാറിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഇന്തോനേഷ്യൻ പരിധിയിൽ തന്നെ മണിക്കൂറുകളോളം താഴ്ന്നുപറന്നുവെന്ന് പുതിയ റിപ്പോ൪ട്ട് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.