മെൽബൺ: രാഷ്ട്രീയ പാ൪ട്ടിയിൽ ചേരാനോ തെരഞ്ഞെടുപ്പ് ഗോദയിൽ പ്രവേശിക്കാനോ ഒട്ടും താൽപര്യമില്ളെന്ന് ബോളിവുഡ് താരം വിദ്യ ബാലൻ. രണ്ടുദിവസത്തെ ആസ്ട്രേലിയൻ പര്യടനത്തിനിടെ വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു കേരളത്തിൽ വേരുകളുള്ള താരം. അഭിനയ ജീവിതമാണ് ഇഷ്ട മേഖലയെന്നും കഴിഞ്ഞദിവസം മെൽബണിൽ ആരംഭിച്ച ഇന്ത്യൻ ചലച്ചിത്രമേളയുടെ ബ്രാൻഡ് അംബാസഡ൪ കൂടിയായ വിദ്യ അറിയിച്ചു. പത്മശ്രീ ബഹുമതി ഏറ്റുവാങ്ങാൻ 36കാരിയായ താരം തിങ്കളാഴ്ച ന്യൂഡൽഹിയിൽ എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.