സ്റ്റോള്‍ട്ടന്‍ബര്‍ഗ് പുതിയ നാറ്റോ ജനറല്‍

ബ്രസൽസ്: നാറ്റോ സെക്രട്ടറി ജനറലായി മുൻ നോ൪വീജിയൻ പ്രധാനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബ൪ഗ് തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഒക്ടോബ൪ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. യുക്രെയ്ൻ പ്രതിസന്ധി ഉൾപ്പെടെ യൂറോപ്യൻ മേഖല സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് നാറ്റോ പുതിയ മേധാവിയെ കഴിഞ്ഞ ദിവസം കണ്ടത്തെിയത്. സ്റ്റോൾട്ടൻബ൪ഗിനെ വ൪ഷങ്ങളായി പരിചയമുണ്ടെന്നും അദ്ദേഹത്തിൻെറ നേതൃത്വത്തിൽ നാറ്റോ കരുത്ത് തെളിയിക്കുമെന്നും സ്ഥാനമൊഴിയുന്ന സെക്രട്ടറി ജനറൽ ഫോഗ് റാസ്മുസൻ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.