വാഷിങ്ടൺ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി ഇന്ത്യയും അമേരിക്കയും ച൪ച്ച നടത്തി. സമുദ്ര സുരക്ഷ, ഇന്ത്യ-പസഫിക് സാമ്പത്തിക ഇടനാഴി വഴി വാണിജ്യമേഖലയുടെ വികസനം, ആണവായുധ വിഷയങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു ച൪ച്ചയെന്ന് ഭരണവിഭാഗം ഉദ്യോഗസ്ഥ൪ അറിയിച്ചു. ഇന്ത്യൻ വ്യോമസേനാ വിമാനം തക൪ന്ന് അഞ്ചുപേ൪ മരിക്കാനിടയായ സംഭവത്തിൽ അമേരിക്ക ഇന്ത്യൻ അധികൃതരെ അനുശോചനമറിയിച്ചു.
അമേരിക്കയെ പ്രതിനിധാനം ചെയ്ത് കിഴക്കനേഷ്യൻ-പസഫിക് കാര്യങ്ങളുടെ ചുമതലയുള്ള സ്റ്റേറ്റ് അസിസ്റ്റൻറ് സെക്രട്ടറി ഡാനിയൽ റസൽ, ദക്ഷിണ-മധ്യേഷ്യ കാര്യങ്ങളുടെ ചുമതലയുള്ള സ്റ്റേറ്റ് അസിസ്റ്റൻറ് സെക്രട്ടറി നിഷ ദേശായ് ബിസ്വാൽ, പസഫിക് കമാൻഡ് കമാൻഡ൪ അഡ്മിറ൪ സാമുവൽ എൽ. ലോക്ലിയ൪ എന്നിവരാണ് പങ്കെടുത്തത്.
അമേരിക്കയിലെ ഇന്ത്യൻ അംബാസഡ൪ എസ്. ജയശങ്ക൪, കിഴക്കൻ ഏഷ്യയുടെ ചുതലയുള്ള ജോയൻറ് സെക്രട്ടറി ഗൗതം ബംബാവാലെ, അമേരിക്കൻ ചുമതലയുള്ള ജോയൻറ് സെക്രട്ടറി വിക്രം ദൊരൈസ്വാമി എന്നിവരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
ഇതിനിടെ, സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേൺസ് ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്നങ്ങളും സംബന്ധിച്ച് എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ജയശങ്ക൪ വടക്കൻ കൊറിയൻ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി ഗ്ളിൻ ഡേവിസിൻെറ പ്രതിനിധിയുമായും പ്രശ്നങ്ങൾ ച൪ച്ച ചെയ്തതായി മന്ത്രാലയം വക്താവ് അറിയിച്ചു. പരസ്പര സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതു സംബന്ധിച്ച് ഇരുവിഭാഗവും ധാരണയിലത്തെിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.