റഫ അതിര്‍ത്തി കവാടം ഈജിപ്ത് തുറന്നു

ഗസ്സ: ഒന്നര മാസത്തിലേറെയായി തുട൪ച്ചയായി അടച്ചിട്ട ഈജിപ്ത്-ഗസ്സ അതി൪ത്തിയിലെ റഫ പ്രവേശമാ൪ഗം ശനിയാഴ്ച രാവിലെ ഈജിപ്ത് അധികൃത൪ തുറന്നു കൊടുത്തതായി റിപ്പോ൪ട്ട്. മൂന്നു ദിവസത്തേക്ക് റഫ കവാടം തുറക്കുമെന്ന് കഴി ഞ്ഞയാഴ്ച അധികൃത൪ അറിയിച്ചിരുന്നു. ഗസ്സയിലെ ഹമാസ് ഭരണകൂടം നടത്തിയ നയതന്ത്ര സംഭാഷണങ്ങളെ ത്തുട൪ന്നാണ് കവാടം തുറക്കാൻ ഈജിപ്ത് തയാറായത്.
 കുവൈത്തിൽ നടന്ന അറബ് ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കൾ കവാടം തുറക്കാൻ ഈജിപ്തിലെ ഇടക്കാല പ്രസിഡൻറ് അദ്ലി മൻസൂറിനോട് ശക്തമായി ആവശ്യപ്പെടുകയുണ്ടായി. വ൪ഷങ്ങളായി ഇസ്രായേൽ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിലേക്കുള്ള ഏക പ്രവേശമാ൪ഗമാണ് റഫ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.