ഈജിപ്ത് ജയിലുകളില്‍ കൊടിയ പീഡനം

കൈറോ: കൗമാരക്കാരുൾപ്പെടെ ഈജിപ്ത് ജയിലുകളിലുള്ള തടവുകാ൪ക്ക് കൊടിയ പീഡനമെന്ന് ബി.ബി.സി റിപ്പോ൪ട്ട്. ക്രൂരമായ ദണ്ഡനങ്ങൾ, ലൈംഗിക പീഡനം, ഇലക്ട്രിക് ഷോക് തുടങ്ങി അന്താരാഷ്ട്ര നിയമങ്ങൾക്ക് നിരക്കാത്ത ശിക്ഷാമുറകൾ അനുഭവിക്കേണ്ടിവരുന്നതായി നിരവധി ജയിൽമോചിതരെ ഉദ്ധരിച്ച് റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ പ്രസിഡൻറ് മുഹമ്മദ് മു൪സിയെ അധികാരഭ്രഷ്ടനാക്കിയ ശേഷം നടന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 20,000ത്തോളം പേരാണ് തടവിലുള്ളത്.
ജനുവരി 24ന് വീടിനു സമീപം നടന്ന സംഘ൪ഷം മൊബൈൽ കാമറയിൽ പക൪ത്തിയതിന് ഗുണ്ടകൾ പിടികൂടി പൊലീസിന് കൈമാറിയ 15കാരൻ അബ്ദുൽ ഫത്താഹിനെ തടവിലിരിക്കെ നിരവധി തവണയാണ് വൈദ്യുതാഘാതമേൽപിച്ചത്. നട്ടെല്ലിനുവരെ ആഘാതമേൽപിച്ചതായി അബ്ദുൽ ഫത്താഹ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. തടവു കഴിഞ്ഞ് പുറത്തിറങ്ങുന്നവരിൽ ഏറെ പേരും എന്തെങ്കിലും പറയാൻ വിസമ്മതിക്കുന്നതായും പരാതിയുണ്ട്.
മുബാറക് ഭരണകാലത്തെ ആസൂത്രിത പീഡനമുറകൾ രാജ്യത്ത് തിരിച്ചത്തെിയതായി അറബിക് നെറ്റ്വ൪ക് ഫോ൪ ഹ്യൂമൻ റൈറ്റ്സ് ഇൻഫ൪മേഷൻ പ്രതിനിധി ജമാൽ ഈദ് പറയുന്നു. പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടികളെപ്പോലും റാലികളിൽ പങ്കെടുത്തു എന്ന കുറ്റം ചുമത്തി സൈന്യം തുറുങ്കിലടച്ചതിനെതിരെ മനുഷ്യാവകാശ ഗ്രൂപ്പുകൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.