യുക്രെയ്നില്‍ റഷ്യന്‍ സൈനിക നീക്കമുണ്ടാകില്ളെന്ന് ബാന്‍ കി മൂണ്‍

വാഷിങ്ടൺ: യുക്രെയ്ൻെറ ദക്ഷിണ, പൂ൪വ മേഖലകളിൽ സൈനികരെ വിന്യസിക്കില്ളെന്ന് റഷ്യ ഉറപ്പുനൽകിയതായി യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ. അതേസമയം, മേഖലയിലെ സ്ഫോടനാത്മക സാഹചര്യം പരിഗണിച്ചാൽ ചെറിയ സ്ഫുലിംഗം യുദ്ധത്തിലത്തെിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുക്രെയ്നിൽ തുടങ്ങിയ സംഘ൪ഷം യുക്രെയ്നെച്ചൊല്ലിയായി മാറിയിരിക്കുകയാണ്. സമാധാന വഴികളിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ബാൻ കി മൂൺ വ്യക്തമാക്കി. സമാധാന നീക്കത്തിൻെറ ഭാഗമായി അടുത്തിടെ അദ്ദേഹം യുക്രെയ്നിലും റഷ്യയിലും സന്ദ൪ശനം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.