മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യത –ഹൈകോടതി

കൊച്ചി: തൻെറ ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രിമിനൽ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഹൈകോടതി. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫുകൾക്കിടയിൽ എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ സാന്നിധ്യമുണ്ടെന്നും അവ൪ ക്രിമിനൽ പ്രവൃത്തികൾ ചെയ്തെന്നും വ്യക്തമായ സാഹചര്യത്തിൽ സ്വതന്ത്രവും വിശദവുമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തണമെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് അഭിപ്രായപ്പെട്ടു. സലിംരാജുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പു കേസിലെ വിധിന്യായത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ രൂക്ഷമായ ഭാഷയിൽ വിമ൪ശിക്കുന്ന പരാമ൪ശങ്ങളുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫിസും പേഴ്സനൽ സ്റ്റാഫുമായി ബന്ധപ്പെട്ട സംഭവങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഞെട്ടലും അദ്ഭുതവുമാണ് ഉളവാക്കിയത്. സരിത കേസ് എന്നറിയപ്പെടുന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെതന്നെ പേഴ്സനൽ സ്റ്റാഫംഗത്തെ സസ്പെൻഡ് ചെയ്ത സംഭവമുണ്ടായി. വിവിധ സംഭവങ്ങളിലായി മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫംഗങ്ങൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ കോടതിയുടെ ശ്രദ്ധയിൽ വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ജനങ്ങളെ സേവിക്കുന്ന മാതൃകാ സ്ഥാപനമാകേണ്ടിടമാണ്. ഭരണനി൪വഹണ ചുമതലയുള്ളവ൪ പേഴ്സനൽ സ്റ്റാഫുകളെ നിയമിക്കുന്ന കാര്യത്തിൽ ജാഗ്രതയും മുൻകരുതലും കാട്ടുന്നില്ളെന്നാണ് ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. വിശ്വാസ്യതയും സ്വഭാവഗുണമുള്ളവരുമായ സ്റ്റാഫംഗങ്ങളെ നിയമിക്കുന്നതിൽ ഉത്തരവാദപ്പെട്ടവ൪ വീഴ്ച വരുത്തിയിരിക്കുകയാണ്. സ്റ്റാഫംഗങ്ങൾ കുറ്റകൃത്യങ്ങളിൽ ഏ൪പ്പെട്ടതിന് പ്രഥമദ്യഷ്ട്യാ തെളിവുകളുമുണ്ട്. സലിംരാജിനെതിരെ തട്ടിക്കൊണ്ടുപോകലിനും 2013ൽ ചേവായൂ൪ പൊലീസ് കേസെടുത്തതായും കോടതി ചൂണ്ടിക്കാട്ടി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.