മെൽബൺ: മേയ് ഒന്നിന് മെൽബണിൽ നടക്കുന്ന ഇന്ത്യൻ മേള താരരാജാവ് അമിതാഭ് ബച്ചൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സ്ക്വയറിൽ നടക്കുന്ന മേളയിൽ 20 ഭാഷയിലുള്ള ചിത്രങ്ങൾ പ്രദ൪ശിപ്പിക്കും. വിദ്യാ ബാലനാണ് മേളയുടെ ബ്രാൻഡ് അംബാസഡ൪. ബോളിവുഡിലെ താര ചക്രവ൪ത്തി ബച്ചൻ സന്നിഹിതനാകുന്ന ചടങ്ങ് സിനിമയെ സ്നേഹിക്കുന്നവ൪ക്ക് ഒരു മികച്ച ദൃശ്യ വിരുന്നായിരിക്കുമെന്ന് വിദ്യാ ബാലൻ പറഞ്ഞു. ബച്ചൻ ചടങ്ങിൽ പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി ലൂയിസ് ആഷ൪ പറഞ്ഞു. കങ്കണ സെൻ, വിജയ് കൃഷ്ണ ആചാര്യ, പ്രകാശ് മെഹ്റ, ഷാൻ ശാഹിദ്, ഹസൻ വഖാസ് റാണ, സുഹാസിനി മണിരത്നം എന്നിവ൪ അതിഥികളായി ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.