വൈദ്യുതിമുടക്കം ഇടതടവില്ലാതെ; വ്യാപാരികള്‍ ദുരിതത്തില്‍

വ൪ക്കല: മൈതാനം ടൗണിൽ ഇടതടവില്ലാതെ വൈദ്യുതി മുടക്കം ഉണ്ടാകുന്നതിനാൽ വ്യാപാരികൾ ദുരിതത്തില്ലെന്ന് പരാതി. വൈദ്യുതിമുടക്കം പതിവാകുന്നതിനാൽ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങൾക്കും സുഗമമായി പ്രവ൪ത്തിക്കാനാകാത്ത സ്ഥിതിയാണുള്ളത്.
രാപകൽ വ്യത്യാസമില്ലാതെയുള്ള വൈദ്യുതി മുടക്കത്തിൽ പകൽ എട്ടും പത്തും തവണയാണ് വൈദ്യുതി ഇല്ലാതാകുന്നത്. പരിഹാര നടപടികൾ എടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ൪ക്കല യൂനിറ്റ് പ്രസിഡൻറ് കെ. രാജേന്ദ്രൻ നായ൪, സെക്രട്ടറി എം. ഷാഹുൽ ഹമീദ്, ട്രഷറ൪ പി. സുഗുണൻ എന്നിവ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.