കൊച്ചി: ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാ൪ഥി ഡീൻ കുര്യാക്കോസ് ജയിക്കാനും ജയിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജ്. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 12മുതൽ 16വരെ സീറ്റ് കിട്ടും. ഇതിൽ ഇടുക്കി ഉൾപ്പെടുമോയെന്ന് പറയാനാകില്ല. യു.ഡി.എഫിൻെറ എല്ലാസ്ഥാനാ൪ഥികളും പൊന്നിൻകുടങ്ങളാണെന്ന് താൻ പറഞ്ഞിരുന്നെങ്കിലും അതിൽ ചിലത് പൊന്നു പൂശിയതാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ളബിൻെറ ‘നിലപാട് -2014’ൽ സംസാരിക്കുകയായിരുന്നു ചീഫ് വിപ്പ്. ഡീൻ കുര്യാക്കോസ് ബുദ്ധിമാനാണ്. അതിനാലാണ് ഇടുക്കി ബിഷപ് ശകാരിക്കുമെന്ന് അറിയാമായിരുന്നിട്ടും ചാനലുകാരെ കൂട്ടി കാണാൻ പോയതെന്നും അദ്ദേഹം പരിഹസിച്ചു.കേന്ദ്രസ൪ക്കാ൪ കേരളത്തെ അവഗണിക്കുന്ന നയം തിരുത്തണം. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരമേറ്റെടുത്തശേഷം പ്രതിരോധമന്ത്രി എ.കെ. ആൻറണി കേരളത്തിൻെറ വികസനവിഷയങ്ങളിൽ താൽപര്യം കാണിക്കുന്നില്ല. തിരക്കുമൂലമാവും ഇതെന്നാണ് തോന്നുന്നത്.
മലയോരമേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ വിഷയങ്ങളിലെ അസ്വസ്ഥതമൂലം വലിയൊരു വിഭാഗം ജനങ്ങൾ വോട്ട് ചെയാൻ മടിച്ചുനിൽക്കുകയാണ്. ഇവരെ പോളിങ് ബൂത്തിലത്തെിക്കാൻ കാര്യമായ ശ്രമം വേണം. വി.എസ് ഇപ്പോൾ പാ൪ട്ടിയുടെ വിനീത വിധേയനായാണ് പ്രവ൪ത്തിക്കുന്നത്. കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ശക്തമായാണ് ഇടപെടുന്നത്. തന്നെ ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവ൪ത്തനങ്ങളിൽനിന്ന് മാറ്റിനി൪ത്തിയെന്നുള്ള വാ൪ത്തകൾ വാസ്തവ വിരുദ്ധമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.