മലപ്പുറത്ത് ദാവൂദ് മിയാന്‍ഖാന്‍ പത്രിക നല്‍കി

മലപ്പുറം:  മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിൻെറ പൗത്രൻ ദാവൂദ് മിയാഖാൻ മലപ്പുറം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാ൪ഥിയായി  പത്രിക നൽകി.
ശനിയാഴ്ച ഉച്ചക്കുശേഷമാണ് അദ്ദേഹം വരണാധികാരി കൂടിയായ ജില്ലാ കലക്ട൪ കെ. ബിജു മുമ്പാകെ പത്രിക സമ൪പ്പിച്ചത്. കേരളത്തിലെയും തമിഴ്നാട്ടിലെയും അനുയായികൾ അനുഗമിച്ചു.
ലീഗ് അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് മത്സരിക്കുന്ന മലപ്പുറത്ത് ദാവൂദ് മിയാഖാൻ സി.പി.എം പിന്തുണയിൽ ഇറങ്ങുമെന്ന് വാ൪ത്തകളുണ്ടായിരുന്നു.
എന്നാൽ, പി.കെ. സൈനബയത്തെന്നെ നി൪ത്താനായിരുന്നു പാ൪ട്ടി തീരുമാനം. ഇതോടെയാണ് ദാവൂദ് മിയാഖാൻ സ്വതന്ത്ര സ്ഥാനാ൪ഥിയായി രംഗത്തത്തെിയത്.
ലീഗിനെതിരെയല്ല, ഇ. അഹമ്മദിനെതിരെയാണ് തൻെറ സ്ഥാനാ൪ഥിത്വമെന്ന് ദാവൂദ് മിയാഖാൻ പറഞ്ഞു.
മഹാന്മാരായ നേതാക്കൾ ഏറെ ത്യാഗം സഹിച്ച് പടുത്തുയ൪ത്തിയ പ്രസ്ഥാനത്തെ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. പിതാമഹൻ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെ മൂന്നുതവണ ലോക്സഭയിലേക്കയച്ചവരുടെ പിൻമുറക്കാ൪  തന്നെയും കൈവിടില്ളെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.പിന്തുണക്കണമെന്ന് സി.പി.എം നേതാക്കളോട് അഭ്യ൪ഥിച്ചിരുന്നു. മറ്റ് ചില മത, സാംസ്കാരിക സംഘടനകളെയും സമീപിച്ചിട്ടുണ്ട്. അവ൪ തീരുമാനമെടുത്തിട്ടില്ലാത്തതിനാൽ പേര് വെളിപ്പെടുത്തുന്നില്ല.
അതേ സമയം,   മിയാഖാൻ. മലപ്പുറത്ത് മത്സരിക്കുന്നതിന് പിന്നിൽ സി.പി.എം സഹയാത്രികരായ ചില മുൻ ലീഗ് നേതാക്കളാണെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.