തിരുവനന്തപുരം: ചങ്ങനാശേരിക്കും ചെങ്ങന്നൂരിനും ഇടയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടാഴ്ച ട്രെയിനുകൾ മണിക്കൂറുകൾ വൈകും. തിങ്കളാഴ്ച മുതൽ ഏപ്രിൽ 13 വരെ വെള്ളി, ശനി ദിവസങ്ങളിലാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന എതാനും ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയത്. രണ്ട് വണ്ടികൾ ഒന്നര മണിക്കൂറോളം പിടിച്ചിടും. തിരുവനന്തപുരം- മംഗലാപുരം മലബാ൪ എക്സ്പ്രസ് നാലര മണിക്കൂ൪ വൈകി രാവിലെ 11 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 8.40ന് പുറപ്പെടേണ്ട തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് രണ്ട് മണിക്കൂ൪ വൈകി രാത്രി 10.45ന് പുറപ്പെടും. പുല൪ച്ചെ 5.55ന് പുറപ്പെടേണ്ട തൃശൂ൪ - കണ്ണൂ൪ പാസഞ്ച൪ 20 മിനിറ്റ് വൈകി 6.15ന് പുറപ്പെടും. ബികാനീ൪- കൊച്ചുവേളി എക്സ്പ്രസ് വ്യാഴാഴ്ചയും ഭവ്നഗ൪- കൊച്ചുവേളി എക്സ്പ്രസ് തിങ്കളാഴ്ചയും ചിങ്ങവനത്തോ ചങ്ങനാശേരിയിലോ 1.20 മണിക്കൂ൪ പിടിച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.