പെഷാവറില്‍ 18 ഗോത്രവിഭാഗക്കാരെ സായുധസംഘം തട്ടിക്കൊണ്ടുപോയി

പെഷാവ൪: പാകിസ്താനിൽ ഖൈബ൪ പഖ്തൂൻഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ  പെഷാവറിന് സമീപം ബാദ്ബെ൪ മേഖലയിൽനിന്ന് ഗോത്രവിഭാഗത്തിൽപെട്ട 18 പേരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാദ്ബെറിലെ മഷോക്ക് മേഖലയിൽ ഫഖീ൪കാലിയിലത്തെിയ  70തോളം വരുന്ന സംഘം തിരച്ചിൽ നടത്തിയാണ് അഫ്രീദി ഗോത്രവ൪ഗ വിഭാഗത്തിൽപെട്ട 18 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട ലശ്കറെ ഇസ്ലാമിൻെറ കമാൻഡ൪മാരായ ഖാലിദ്, ഷെ൪ഖേൽ, ഇസ്സത്ത് എന്നിവ൪ക്കെതിരെ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചത്തെിയ ഒരാളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസിനെ അറിയിച്ചത്. പെഷാവറിനടുത്തുള്ള ഗോത്രമേഖലകൾ രാജ്യത്ത് അൽ ഖാഇദ, താലിബാൻ അടക്കമുള്ള സംഘങ്ങളുടെ ശക്തികേന്ദ്രമാണ്. മേഖലയിൽ സാധാരണക്കാരെയും പൊലീസുകാരെയും ലക്ഷ്യംവെച്ച് നിരവധി ആക്രമണങ്ങൾ കഴിഞ്ഞ വ൪ഷങ്ങളിൽ നടന്നിരുന്നു. സംഭവത്തെ തുട൪ന്ന് പ്രദേശത്ത് മാ൪ച്ച് 17ന് നടത്താനിരുന്ന പോളിയോ പ്രതിരോധ കുത്തിവെപ്പ് അധികൃത൪ മാറ്റിവെച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.