വിഴിഞ്ഞം തുറമുഖം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പരാതിയിൽ കേന്ദ്ര-സംസ്ഥാന സ൪ക്കാരുകൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിൻെറ നോട്ടീസ്. കൂടാതെ മലിനീകരണ നിയന്ത്രണ ബോ൪ഡ്, വിഴിഞ്ഞം സീപോ൪ട്ട് അതോറിറ്റി എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. പരാതി മാ൪ച്ച് 25ന് ഹരിത ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും.

പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ  സ്വദേശികളായ മൂന്നുപേരാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻെറ ചെന്നൈ ബെഞ്ചിൽ പരാതി നൽകിയത്. പദ്ധതി ആവാസ വ്യവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. രാഷ്ട്രീയ സമ്മ൪ദത്തെ തുട൪ന്നാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചത്. ആവശ്യമായ പഠനമില്ലാതെയാണ് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. പദ്ധതി ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജനുവരി മൂന്നിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലായം വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത്. തുട൪ന്ന് ടെണ്ട൪ നടപടികൾ ക്ഷണിച്ചു. ഇതുപ്രകാരം അഞ്ച് കമ്പനികൾ താൽപര്യപത്രം സമ൪പ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.