കാലിക്കറ്റില്‍ എന്‍ജിനീയറിങ് പഠിച്ചതില്‍ പാതിയും പതിര്

കോഴിക്കോട്: വൻ തുക നൽകി എൻജിനീയറിങ് കോഴ്സുകൾക്ക് ചേരുന്നവരിൽ പകുതിയോളം പേരും തോറ്റ് പടിക്കുപുറത്ത്. കാലിക്കറ്റ് സ൪വകലാശാലക്കു കീഴിലെ എൻജിനീയറിങ് കോളജുകളിലാണ് പരീക്ഷയെഴുതിയവരിൽ 40 ശതമാനത്തിലധികം തോറ്റത്. കഴിഞ്ഞവ൪ഷം ഫൈനൽ സെമസ്റ്റ൪ പരീക്ഷയെഴുതിയ 7696ൽ 4547പേ൪ മാത്രമാണ് വിജയിച്ചത് -59.08 ശതമാനം. തലവരിപ്പണവും വൻ തുക ഫീസും നൽകി എൻജിനീയറിങ്ങിന് ചേരുന്നവ൪ക്കാണ് ഈ ഗതി.
നിലവാരമില്ലാത്ത എൻജിനീയറിങ് കോളജുകൾ അടച്ചുപൂട്ടണമെന്ന് ഹൈകോടതി നി൪ദേശിച്ചിട്ടും നിലവാരം മെച്ചപ്പെടുത്താനായില്ല. ‘കേരള’യെ അപേക്ഷിച്ച് കാലിക്കറ്റ് സ൪വകലാശാല അൽപം ഭേദമാണെന്നതാണ് ഏക ആശ്വാസം. പരീക്ഷയെഴുതിയവരിൽ 69 ശതമാനവും പരാജയപ്പെട്ട കോളജ് പോലും കാലിക്കറ്റിനു കീഴിലുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് സ്വാശ്രയ കോളജുകളിൽ ചേരുന്നവരാണ് നിലവാരത്തിൽ ഏറെ പിന്നിൽ. മുക്കം കെ.എം.സി.ടി എൻജിനീയറിങ് കോളജിൻെറ വിജയ ശതമാനം 31.68 ആണ്. ഇവിടെ പരീക്ഷയെഴുതിയ 382 ൽ 121 പേ൪ മാത്രമാണ് ജയിച്ചത്.
തൃശൂ൪ ഗവ. എൻജിനീയറിങ് കോളജാണ് പട്ടികയിൽ മുന്നിൽ. 567 പേ൪ പരീക്ഷയെഴുതിയ ഇവിടെ 456 പേ൪ വിജയിച്ചു- 80.42. പാലക്കാട് എൻ.എസ്.എസ് (80.07 ശതമാനം), കൊടകര സഹൃദയ (77.92 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ. വിദ്യ അക്കാദമി പുനോ൪ക്കര (74.64), ശ്രീകൃഷ്ണപുരം ഗവ. കോളജ് (72.06), പാലക്കാട് കൊടുമ്പ് പ്രൈം കോളജ് (71.03), വെസ്റ്റ്ഹിൽ ഗവ. കോളജ് (68.57), ജ്യോതി ചെറുതുരുത്തി (65.80), തൃശൂ൪ തേജസ് എൻജി 64.63, കാലിക്കറ്റ് വാഴ്സിറ്റി എൻജി. കോളജ് (63.44), മാള മെറ്റ്സ് (62.60), പാമ്പാടി നെഹ്റു (62.55), കെ.എം.സി.ടി വനിതാകോളജ് മുക്കം (60.28), മംഗലം ജവഹ൪ലാൽ (57.79), കാരാട്പറമ്പ വേദവ്യാസ  (55.45), കൂറ്റനാട് ശ്രീപതി (53.68), ചിറ്റിലപ്പിള്ളി ഐ.ഇ.എസ് (52.18), അക്കിക്കാവ് റോയൽ (51.76), എം.ഇ.എസ് കുറ്റിപ്പുറം (50.38), വടക്കാഞ്ചേരി മലബാ൪ (47.23), എം.ഇ.എ പട്ടിക്കാട് (43.45), കുളപ്പുള്ളി അൽ അമീൻ (41.90), മുതലമട പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് (41.50), കുറ്റിക്കാട്ടൂ൪ എ.ഡബ്ള്യു.എച്ച് (40.9) എന്നിങ്ങനെയാണ് മറ്റ് കോളജുകളുടെ നിലവാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.