തിരുവനന്തപുരം: മാത്യു ടി. തോമസ് മത്സരിക്കുന്നില്ളെങ്കിൽ കോട്ടയത്ത് നായ൪ സ്ഥാനാ൪ഥിയെ പരിഗണിക്കണമെന്ന് സി.പി.എം. കോട്ടയം ലോക്സഭ സീറ്റ് ജനതാദൾ-എസിന് വിട്ടുകൊടുത്ത ശേഷമാണ് സി.പി.എം നേതൃത്വം കോട്ടയത്തെ സ്ഥാനാ൪ഥിയെ സംബന്ധിച്ച് ഇത്തരമൊരു നി൪ദേശം മുന്നോട്ടുവെച്ചത്.
ഒരു സീറ്റ് തന്നിരിക്കുന്നുവെന്ന് ഉഭയകക്ഷി ച൪ച്ചയിൽ അറിയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജനതാദൾ എസ് സംസ്ഥാന പ്രസിഡൻറും തിരുവല്ല എം.എൽ.എയുമായ മാത്യു ടി. തോമസ് തന്നെ കോട്ടയത്ത് മത്സരിക്കട്ടെയെന്ന് നി൪ദേശിച്ചത്. എന്നാൽ, മാത്യു ടി. തോമസ് മത്സരിക്കാനുള്ള താൽപര്യക്കുറവ് വ്യക്തമാക്കിയതോടെയാണ് കോട്ടയത്ത് നായ൪ സ്ഥാനാ൪ഥിയെ ലഭിക്കുമോയെന്ന് സി.പി.എം ആരാഞ്ഞത്.
എന്നാൽ, ഇക്കാര്യം ആലോചിക്കാമെന്ന് പറഞ്ഞെങ്കിലും ജനതാദൾ-എസ് നേതൃത്വത്തിന് ഉറപ്പ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം വ്യാഴാഴ്ച രാവിലെ എറണാകുളത്ത് അധ്യാപകഭവനിൽ ചേരുന്ന ജനതാദൾ-എസ് സംസ്ഥാന സമിതി യോഗത്തിൽ കോട്ടയത്തെ സ്ഥാനാ൪ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കും. ഉചിത സ്ഥാനാ൪ഥിയെ കണ്ടത്തൊനായില്ളെങ്കിൽ മാത്യു.ടി തോമസ് തന്നെ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുത്തേക്കും. ജനതാദൾ-എസ് ദേശീയ കൗൺസിൽ അംഗം സിബി പാല, ജോ൪ജ് തോമസ്, ബെന്നി കുര്യൻ തുടങ്ങിയവ൪ പട്ടികയിലുണ്ടെങ്കിലും സ്വതന്ത്രനായ സ്ഥാനാ൪ഥിക്ക് വേണ്ടിയുള്ള അന്വേഷണമാണ് ജനതാദൾ നടത്തുന്നത്.
വൈക്കം നഗരസഭ മുൻ ചെയ൪മാൻ പി.കെ. ഹരികുമാറിനെയാണ് സി.പി.എം കോട്ടയത്ത് സ്ഥാനാ൪ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, സീറ്റ് ആവശ്യപ്പെട്ട് ജനതാദൾ-എസ് കടുത്ത നിലപാട് സ്വീകരിച്ചതോടെ കോട്ടയം വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
എൻ.എസ്.എസിൻെറ വോട്ടുകൾ കൂടി നി൪ണായകമാകുന്ന മധ്യ-തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് നിലവിൽ നായ൪ വിഭാഗത്തിൽ നിന്ന് സ്ഥാനാ൪ഥികളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.