നഷ്ടപ്പെട്ട കേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കാന്‍ അശ്ശബാബ് ഒരുങ്ങുന്നു

മൊഗാദിശു: പോയവ൪ഷങ്ങളിൽ തങ്ങളുടെ പക്കൽ നിന്നും നഷ്ടമായ സോമാലിയൻ കേന്ദ്രങ്ങൾ തിരിച്ചുപിടിക്കാൻ സായുധസംഘടന അശ്ശബാബ് ഒരുങ്ങുന്നു. അശ്ശബാബ് വക്താവ് ശൈഖ് അലി ധീരെ അൽജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമര തന്ത്രത്തിൻെറ ഭാഗമായി ചില നഗരങ്ങൾ വിട്ടുകൊടുക്കുകയായിരുന്നു.
ഇതുവരെ ലക്ഷ്യം പൂ൪ത്തീകരിച്ചിട്ടില്ല. സോമാലിയ അശ്ശബാബിൻേറതാണ് -അശ്ശബാബ് വക്താവ് പറഞ്ഞു. 2014ഓടെ അശ്ശബാബിനെ പൂ൪ണമായും തുരത്താനാകുമെന്ന് സോമാലിയൻ പ്രസിഡൻറ് ഹസൻ ശൈഖ് മഹ്മൂദ് പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.