സമരത്തിനില്ളെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിൽ ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പങ്കെടുക്കില്ളെന്ന് സെക്രട്ടറി ബേബിച്ചൻ മുക്കാടൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോൾ റേഷൻ വ്യാപാരികൾക്ക് സംസ്ഥാന സ൪ക്കാറുകൾ നൽകുന്ന തുകയുടെ പകുതി കേന്ദ്രം നൽകാമെന്ന് കേന്ദ്ര മന്ത്രി കെ.വി. തോമസും കമ്പ്യൂട്ട൪വത്കരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്.  
 റീട്ടെയിൽ വ്യാപാരികളുടെ കമീഷൻ ക്വിൻറലിന് 34 രൂപയിൽനിന്ന് 60 രൂപയായും മൊത്തവ്യാപാരികളുടേത് 22ൽനിന്ന് 41.40 രൂപയായും വ൪ധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണയുടെ കമീഷൻ കിലോലിറ്ററിന് 75 രൂപയിൽനിന്ന് 120 രൂപയായും കൂട്ടിയിട്ടുണ്ട്.
 മന്ത്രി അനൂപ് ജേക്കബും പാ൪ട്ടി ചെയ൪മാൻ ജോണി നെല്ലൂരും തമ്മിലുള്ള പോരിൽ റേഷൻ വ്യാപാരികളെ ബലിയാടാക്കരുത്.  സ൪ക്കാറിനും മന്ത്രിക്കുമെതിരെ റേഷൻവ്യാപാരികളുടെ മറവിൽ സമരംചെയ്ത് മറ്റേതെങ്കിലും പാ൪ട്ടിയിൽ ജോണി നെല്ലൂരിന് ചേക്കേറുന്നതിനുള്ള തന്ത്രമാണ് സമരത്തിന് പിന്നിലെന്നും ബേബിച്ചൻ മുക്കാടൻ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.