ബംഗളൂരുവില്‍ മലയാളി യുവാക്കളെ കഴുത്തറുത്ത് കൊന്നു

ബംഗളൂരു: ക൪ണാടകയിലെ ചാമരാജനഗ൪ ജില്ലയിൽ രണ്ടുപേരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെി. ഒരാഴ്ച മുമ്പ് ബംഗളൂരുവിലെ എച്ച്.എസ്.ആ൪. ലേഒൗട്ടിൽനിന്ന് കാണാതായ മലയാളികളാണ് ഇവരെന്ന് സംശയിക്കുന്നു.
കോട്ടയം മുണ്ടത്താനം സ്വദേശി ബിനോസ് തോമസ് (32), കണ്ണൂ൪ മണിക്കടവ് സ്വദേശി സോജി (35) എന്നിവരെയാണ് കാണാതായത്.
ചാമരാജനഗ൪ ജില്ലയിലെ ജാഗേരി വനത്തിൽ കഴുത്തറുത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരാളുടെ മൃതദേഹത്തിൽനിന്ന് ലഭിച്ച മോതിരം അടിസ്ഥാനമാക്കിയാണ് കൊല്ലപ്പെട്ടത് മലയാളികളാണെന്ന് സംശയിക്കാൻ കാരണം. മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിലായിരുന്നു. തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മലയാളി യുവാക്കളിൽ ഒരാളുടെ ഭാര്യ എച്ച്.എസ്.ആ൪. ലേഒൗട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഫെബ്രുവരി ഏഴിനാണ് ഇവരെ കാണാതായത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, മാണ്ഡ്യ ജില്ലയിലെ ശിംസിക്ക് സമീപത്താണ് അവസാനമായി സിഗ്നൽ ലഭിച്ചത്. ഏഴിന് തന്നെ ഇവ൪ കൊല്ലപ്പെട്ടതാണെന്ന് ഡോക്ട൪മാ൪ സ്ഥിരീകരിച്ചിട്ടുണ്ട്.
പണമിടപാട് സംബന്ധിച്ച ത൪ക്കമാണ് കൊലപാതകത്തിന് കാരണമെന്നും സംശയിക്കുന്നു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.