പ്രവാസികള്‍ ഗുരുതര പ്രശ്നം നേരിടുന്നില്ല –വയലാര്‍ രവി

തിരുവനന്തപുരം: പ്രവാസികൾ ഗുരുതരമായ പ്രശ്നം നേരിടുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാ൪ രവി. ഏജൻറുമാരുടെ കബളിപ്പിക്കലുൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും സഹകരിച്ച് നീങ്ങുന്നതിനാൽ പല പദ്ധതികളും സംസ്ഥാനത്തിന് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നോ൪ക്ക ഓഫിസിലേക്ക് മാറിയ പ്രൊട്ടക്ട൪ ഓഫ് എമിഗ്രൻറ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരിച്ച് വരുന്നവരുടെ പുനരധിവാസത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും ശ്രീലങ്കൻ കോൺസൽ ഓഫിസ് 26ന് ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ക്രണ്ണൂ൪ വിമാനത്താവളവും വിവിധ രാജ്യങ്ങളുടെ കോൺസൽ ഓഫിസുകളും വിസ ഓൺ അറൈവൽ ഓഫിസുകളും അനുവദിച്ചത് അതിൻെറ ഫലമാണ്. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാ൪, പ്രൊട്ടക്ട൪ ജനറൽ ഓഫ് എമിഗ്രൻറ്സ് ബുഹ്രൈൻ എന്നിവ൪ സംസാരിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.