ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: ജയിലിനു മുന്നില്‍ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

തൃശൂ൪: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂ൪ ജയിലിൽ കഴിയുന്നവ൪ക്ക്  വിഗ്ദധ ചികിത്സ നൽകണമെന്നും ഇവരെ മ൪ദിച്ച ജയിൽ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ജയിലിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങി. ജയിൽ ഗേറ്റിന് പുറത്ത് നാലുപേരാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമരം തുടങ്ങിയത്.
തടവുകാരുടെ ബന്ധുക്കൾ ഉൾപ്പെടെ 25ഓളം പേരാണ് വിയ്യൂരിൽ എത്തിയിരിക്കുന്നത്. ഇവ൪ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ തൃശൂരിലെ സി.പി.എം നേതാക്കളും എത്തിയിരുന്നു. വിദഗ്ധചികിത്സ തീരുമാനിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ളെന്നാണ് സംഘാംഗങ്ങളുടെ നിലപാട്.
ട്രൗസ൪ മനോജിൻെറ സഹോദരന്മാരായ മനീഷ്, ബാബു, അനൂപിൻെറ അമ്മ ചന്ദ്രി, കൊടി സുനിയുടെ അമ്മ പുഷ്പ എന്നിവരാണ് നിരാഹാരസമരത്തിന് തുടക്കമിട്ടത്. തടവുകാരെ ജയിലിൽ സന്ദ൪ശിച്ച ശേഷമായിരുന്നു സമരം തുടങ്ങിയത്. മുഹമ്മദ് ഷാഫിയുടെ പിതാവ് മൊയ്തു, റഫീഖിൻെറ അനുജൻ ഷാജഹാൻ, സജിത്തിൻെറ അമ്മ വസന്ത, രജീഷിൻെറ അമ്മ പ്രവാഹിനി എന്നിവരുൾപ്പെടെ 25ാളം പേരാണ് വിയ്യൂരിൽ എത്തിയിരിക്കുന്നത്. ഇവ൪ നാലുപേ൪ വീതം തടവുകാരെ സന്ദ൪ശിക്കാൻ അനുമതി തേടിയിട്ടുണ്ട്.
സംഘത്തോടൊപ്പം എത്തിയ സി.പി.എം പ്രവ൪ത്തകരായ അനിൽകുമാ൪, അഡ്വ. അരുൺ ബോസ്, ധ൪മടം കുന്നുമ്മേൽ ശശീന്ദ്രൻ, മാഹി സ്വദേശി റീത്ത എന്നിവരും തടവുകാരെ സന്ദ൪ശിച്ചു. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട  ഒമ്പതുപേരിൽ ആറുപേരാണ് തിങ്കളാഴ്ച ജയിലിൽ ഉണ്ടായിരുന്നത്. അനൂപിനെയും സജിത്തിനെയും കണ്ണൂ൪ കോടതിയിലും ഷാഫിയെ തലശേരി കോടതിയിലും കൊണ്ടുപോയതായിരുന്നു.
സി.പി.എം തൃശൂ൪ ജില്ലാ കമ്മിറ്റിയംഗം പ്രഫ. എം. മുരളീധരൻ, ഏരിയാ സെക്രട്ടറി പി.കെ. ഷാജൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ വി.കെ. ഗോപിനാഥൻ, എ.ആ൪. കുമാരൻ, ബാബു, ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡൻറ് ഹിരൺ എന്നിവരാണ് സമരക്കാ൪ക്ക് വേണ്ട സഹായമൊരുക്കാൻ ജയിലിന് മുന്നിൽ എത്തിയത്. പൊലീസിൻെറ അനുമതിയില്ലാതെയാണ് പന്തൽ കെട്ടി സമരം നടത്തുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.