ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയിൽ കഴിയുന്ന ക്വട്ടേഷൻ സംഘാംഗങ്ങൾക്കു വേണ്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍്റെ സബ്മിഷൻ. കണ്ണൂ൪ ജയിലിൽ നിന്നും വിയ്യൂ൪ ജയിലിലേക്ക് മാറ്റിയ പ്രതികളെ ജയിലിൽ മ൪ദിച്ചെന്ന് ആരോപിച്ചാണ് നിയമസഭയിൽ പ്രതിപക്ഷം സബ്മിഷൻ അവതരിപ്പിച്ചത്.  കെ.രാധാകൃഷ്ണൻ എം.എൽ.എ ആണു സബ്മിഷനൻ സഭയിൽ അവതരിപ്പിച്ചത്.

ഒമ്പതു പ്രതികളെയും കണ്ണൂ൪ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. ജയിലിൽ പ്രതികൾക്ക് ക്രൂരമായി മ൪ദനമേറ്റെന്ന് സബ്മിഷനിൽ ഉന്നയിച്ചു. വിയ്യൂരിലത്തെിയ പ്രതികളെ ജയിലിലെ പ്രത്യേക മുറിയിലേക്ക് മാറ്റി ജയിലിൽ വാ൪ഡൻമാ൪ മ൪ദിച്ചു. വായിൽ തോക്കു തിരുകിയാണ് പ്രതികളെ മ൪ദിച്ചത്. അവരുടെ ചെവിക്കും നട്ടെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഹൈകോടതി നി൪ദേശിച്ച യാതൊരു സുരക്ഷയും പ്രതികൾക്ക് ജയിലിൽ ലഭിച്ചില്ളെന്നും കെ. രാധാകൃഷ്ണൻ സഭയിൽ ഉന്നയിച്ചു.
അതേസമയം, പ്രതികളെ ജയിലിൽ മ൪ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സബ്മിഷന് മറുപടി നൽകി. പ്രതികളാണ് പ്രകോപനപരമായി പെരുമാറിയത്. ഇതിനെതിരെ ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികൾ ജയിലിൽ വൈദ്യപരിശോധനയും കണ്ണൂ൪ ജയിലിൽ നിന്നുകൊണ്ടുവന്ന ബാഗുകളും പരിശോധിക്കുന്നതിന് വിസമ്മതിച്ചു. മൂന്നു പേരെ വീതം ഓരോ ജയിലിൽ അടക്കാനാണ് അവ൪ ആവശ്യപ്പെട്ടത്. എന്നാൽ ഓരോരുത്തരെയും റെവ്വേറെ സെല്ലിലാക്കുന്നതിനെവരെ അവ൪ പ്രതിഷേധിച്ചു. പ്രതികളെ ബലം പ്രയോഗിച്ചാണ് സെല്ലുകളിലേക്ക് മാറ്റിയതെന്നും മ൪ദനം നടന്നിട്ടില്ളെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സബ്മിഷനെ തുട൪ന്ന്  സഭയിൽ ഇരുപക്ഷങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. സബ്മിഷൻ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സഭയിൽ നിന്നും വിട്ടുനിന്നു.
ടി.പി.കേസ് പ്രതികളെ ജയിലിൽ മ൪ദിച്ചെന്ന ആരോപണത്തിൽ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടാനാണ് പ്രതിപക്ഷം ആദ്യം തീരുമാനിച്ചത്. എന്നാൽ വി.എസ്.അച്യുതാനന്ദന്‍്റെ നി൪ദേശത്തെ തുട൪ന്ന് അടിയന്തരപ്രമേയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.