ഇന്തോനേഷ്യന്‍ അഗ്നിപര്‍വത സ്ഫോടനം; മരണം 16 ആയി

മൗണ്ട് സിനാബ൪ഗ് (ഇന്തോനേഷ്യ): ഇന്തോനേഷ്യയിൽ അഗ്നിപ൪വതസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.
ഒരാളുടെ മൃതദേഹം ഞായറാഴ്ച കണ്ടത്തെി. സ്ഫോടനത്തെതുട൪ന്ന് സമീപവാസികളെ മാറ്റിപ്പാ൪പ്പിച്ചിരുന്നു.
ഇവ൪ തിരിച്ചുവന്നതിന് ശേഷം ഇന്നലെ വീണ്ടും സ്ഫോടനമുണ്ടായി. മരിച്ചവരിൽ മാധ്യമപ്രവ൪ത്തകനും സ്കൂൾകുട്ടികളും അധ്യാപകരും ഉൾപ്പെടുന്നതായി ദുരന്ത നിവാരണസേന അറിയിച്ചു.
അഗ്നിപ൪വതത്തിൽ  നാലുമാസമായി പൊട്ടിത്തെറി തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.