കൂറ്റന്‍ പന്തലൊരുങ്ങുന്നു; നടത്തിപ്പിന് ഇവന്‍റ് മാനേജ്മെന്‍റ്

മട്ടന്നൂ൪: ഫെബ്രുവരി രണ്ടിന് കാരയിൽ നടക്കുന്ന കണ്ണൂ൪ വിമാനത്താവള  നി൪മാണ പ്രവ൪ത്തന ഉദ്ഘാടന ചടങ്ങിൻെറ ചുമതല  ഇവൻറ് മാനേജ്മെൻറ് കമ്പനിക്ക്. ചടങ്ങിനായി 300 മിറ്റ൪ നീളത്തിലും 100 മീറ്റ൪ വീതിയിലുമായി 30,000 ചതുരശ്രമീറ്റ൪ വിസ്തൃതിയിൽ കൂറ്റൻ പന്തൽ നി൪മാണം ആരംഭിച്ചു. എറണാകുളം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ഫാക്സ് ഇവൻറ് മാനേജ്മെൻറിനാണ് ഉദ്ഘാടന ചടങ്ങിൻെറ മൊത്തം ചുമതലയും.
ചടങ്ങുകൾക്കായി 16,20,000 രൂപയാണ് ഇവ൪ക്ക് നൽകേണ്ടത്. 60 വി.വി.ഐ.പികൾക്ക് ഇരിക്കാൻ പാകത്തിൽ 220 ചതുരശ്ര മീറ്റ൪ വിസ്തൃതിയിലാണ് സ്റ്റേജ് നി൪മാണം.
സ്റ്റേജിന് 80 അടി നീളവും 30 അടി വീതിയുമുണ്ടായിരിക്കും. മുന്നിലായി വി.ഐ.പി കൾക്കും. മാധ്യമ പ്രതിനിധികൾക്കും പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കുന്ന പ്രവ൪ത്തനവും ആരംഭിച്ചു. 5000 പേ൪ക്ക് ഇരുന്നുകൊണ്ട് പരിപാടികൾ വീക്ഷിക്കാം. മറ്റുള്ളവ൪ക്ക് സി.സി.ടി.വി ദൃശ്യത്തിലൂടെ ചടങ്ങ് കാണാൻ സാധിക്കും.
ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് കാരയിലേക്ക് പ്രത്യേക വാഹന സ൪വീസ് ഉണ്ടായിരിക്കും. അടുത്ത ദിവസം മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജീപ്പുകളിൽ പ്രചാരണം നടത്തും. പരിപാടിക്ക് എത്തുന്ന മുഴുവൻ  പേ൪ക്കും പാൽപായസ വിതരണം നടത്താൻ കിയാലിൽ ചേ൪ന്ന സംഘാടക സമിതിയുടെ വിവിധ ഉപ സമിതികൾ തീരുമാനിച്ചു. പ്രൊജക്ട് ഓഫിസ൪ കെ.ടി. ജോസ്, പി. ബാലൻ, രാഗേഷ് കായലൂ൪, കെ.വി. ജയചന്ദ്രൻ, കെ.കെ. കീറ്റുകണ്ടി എന്നിവ൪ സംസാരിച്ചു.
 ഫെബ്രുവരി രണ്ടിന് വൈകീട്ട് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണിയാണ് നി൪മാണ പ്രവ൪ത്തനം ഉദ്ഘാടനം ചെയ്യന്നുത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, വിവിധ മന്ത്രിമാ൪, എം.പി മാ൪, എം.എൽ.എമാ൪ എന്നിവ൪ പങ്കെടുക്കുമെന്ന് അധികൃത൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.