മുരളി ദേവ്റയും ദല്‍വായും പത്രിക നല്‍കി

മുംബൈ: മുൻ കേന്ദ്രമന്ത്രി മുരളി ദേവ്റയും മുൻ മഹാരാഷ്ട്ര മന്ത്രി ഹുസൈൻ ദൽവായും തിങ്കളാഴ്ച രാജ്യസഭയിലേക്ക് നാമനി൪ദേശപത്രിക നൽകി. ഫെബ്രുവരി ഏഴിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് ദേവ്റയെയും ദൽവായെയും യഥാക്രമം മൂന്നാമത്തെയും രണ്ടാമത്തെയും തവണയാണ് നാമനി൪ദേശം ചെയ്യുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻെറയും കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മണിക്രാവ് താക്കറെയുടെയും സാന്നിധ്യത്തിലാണ് നാമനി൪ദേശപത്രിക സമ൪പ്പിച്ചത്.
ചൊവ്വാഴ്ചയാണ് നാമനി൪ദേശപത്രിക സമ൪പ്പിക്കുന്നതിനുള്ള അവസാന തീയതി.
കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറും അഭിഭാഷകൻ മജിദ് മേമനും എൻ.സി.പിയിൽനിന്നും രാജ്കുമാ൪ ദൂത് ശിവസേനയിൽനിന്നും സഞ്ജയ് കക്കാഡേ സ്വതന്ത്ര സ്ഥാനാ൪ഥിയായും നാമനി൪ദേശപത്രിക സമ൪പ്പിച്ചിരുന്നു.
മഹാരാഷ്ട്രയിൽനിന്നുള്ള ഏഴു സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.